യുഎഇ ചെറിയ പെരുന്നാൾ‍ അവധി ദിനങ്ങൾ‍ പ്രഖ്യാപിച്ചു


അബുദാബി: യുഎഇ ഫെഡറൽ‍ ഗവണ്‍മെന്റ് ജീവനക്കാരുടെ ചെറിയ പെരുന്നാൾ‍ അവധി ദിനങ്ങൾ‍ പ്രഖ്യാപിച്ചു. ഫെഡറൽ‍ അതോരിറ്റി ഫോർ‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസാണ് ഇത് സംബന്ധിച്ച അറിയിപ്പ് പുറപ്പെടുവിച്ചത്.

റമദാന്‍ 29 മുതൽ‍ ശവ്വാൽ‍ മൂന്ന് വരെയായിരിക്കും സർ‍ക്കാർ‍ മേഖലയിലെ  അവധി. റമദാനിൽ‍ 29 ദിവസം മാത്രമായിരിക്കുമെങ്കിൽ‍ മേയ് 11 ചൊവ്വാഴ്‍ച മുതൽ‍ മേയ് 14 വെള്ളിയാഴ്‍ച വരെ നാല് ദിവസത്തെ അവധി ലഭിക്കും. 

റമദാനിൽ‍ 30 ദിവസം ഉണ്ടാകുമെങ്കിൽ‍ മേയ് 11 ചൊവ്വാഴ്‍ച മുതൽ‍ മേയ് 15 ശനിയാഴ്‍ച വരെയും അവധി ലഭിക്കും. ഏപ്രിൽ‍ 13നാണ് യുഎഇയിൽ‍ റമദാൻ ആരംഭിച്ചത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed