മഹ്‍സൂസ് നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20,00,000 ദിര്‍ഹം സമ്മാനം


ദുബൈ: മഹ്‍സൂസിന്റെ 18-ാമത് പ്രതിവാര നറുക്കെടുപ്പില്‍ പ്രവാസി മലയാളിക്ക് 20,00,000 ദിര്‍ഹം സമ്മാനം. ഒമാനില്‍ താമസിക്കുന്ന കൊച്ചി സ്വദേശി ആന്റണിക്കാണ് ഇക്കഴിഞ്ഞ ശനിയാഴ്‍ച നടന്ന തത്സമയ നറുക്കെടുപ്പില്‍ രണ്ടാം സമ്മാനം ലഭിച്ചത്. നറുക്കെടുത്ത ആറ് സംഖ്യകളില്‍ അഞ്ചെണ്ണവും യോജിച്ചുവന്ന ഒരേ ഒരാളായിരുന്നു, ലാബ്‍ ടെക്നീഷ്യനായി ജോലി ചെയ്യുന്ന 39കാരനായ ആന്റണി. ഇതോടെ മഹ്‍സൂസിന്റെ ഈ വര്‍ഷത്തെ നാലാമത്തെ മില്യനയര്‍ കൂടിയായി മാറി അദ്ദേഹം. 'അത്ഭുതമായിരുന്നു അത്. ഇമെയില്‍ കിട്ടിയപ്പോള്‍ എനിക്ക് വിശ്വസിക്കാന്‍ കഴിഞ്ഞില്ല' - ആന്റണി പറഞ്ഞു. ഇത്ര വലിയൊരു തുക ജീവിതത്തില്‍ തനിക്ക് കിട്ടുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed