2026ൽ നൂറ് സീറ്റുമായി ബി.ജെ.പി കേരളം ഭരിക്കും; കെ. സുരേന്ദ്രൻ
തിരുവനന്തപുരം: സംസ്ഥാനത്ത് മെയ് രണ്ടാം തീയതി കഴിയുന്പോൾ കാര്യങ്ങൾ വ്യക്തമാകുമെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഇരു മുന്നണികളിലും ഉളള പാർട്ടികൾ മറ്റു വഴികളില്ലാത്തതു കൊണ്ടാണ് അവിടെ തുടരുന്നത്. കോൺഗ്രസിൽ നിന്ന് ആരൊക്കെ വരുമെന്ന് മെയ് രണ്ട് കഴിയുന്പോൾ അറിയാമെന്നും സുരേന്ദ്രൻ വ്യക്തമാക്കി. 2026ൽ നൂറ് സീറ്റുമായി ബിജെപി കേരളം ഭരിക്കും. 35 സീറ്റ് കിട്ടിയാൽ ബിജെപി അധികാരം പിടിക്കുമെന്നതിൽ ഭൂമിമലയാളത്തിൽ ആർക്കും സംശയമില്ല. ഇപ്പോൾ രണ്ട് മുന്നണിയിലും ഇരിക്കുന്നവരൊക്കെ സന്തോഷത്തിൽ ഇരിക്കുകയാണെന്നാണോ കരുതുന്നതെന്നും സുരേന്ദ്രൻ ചോദിച്ചു.

