ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്ത്


ഇഎംസിസിയുമായുള്ള ധാരണാപത്രം ഫെബ്രുവരി 26 ന് റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്ത്. ചേര്‍ത്തലയില്‍ ഇഎംസിസിക്ക് ഭൂമി അനുവദിച്ചുള്ള ഉത്തരവും റദ്ദാക്കിയിട്ടുണ്ട്. ധാരണാപത്രം റദ്ദാക്കിയിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രാവിലെ ആരോപിച്ചിരുന്നു. ഇന്ന് രാവിലെ വാര്‍ത്താസമ്മേളനത്തിലാണ് പ്രതിപക്ഷ നേതാവ് ഇഎംസിസിയുമായുള്ള ധാരണാപത്രം റദ്ദാക്കിയില്ലെന്ന് ആരോപിച്ചത്. ഇതിന് പിന്നാലെയാണ് ധാരണാപത്രം റദ്ദാക്കിയതിന്റെ ഉത്തരവ് പുറത്തായത്. ഫെബ്രുവരി 26 ന് തന്നെ ധാരണാപത്രം റദ്ദാക്കിയതായാണ് ഉത്തരവിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed