യുഎഇയില്‍ 3005 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ


അബുദാബി: യുഎഇയില്‍ 3005 പേര്‍ക്ക് കൂടി കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം ചികിത്സയിലായിരുന്ന 3515 പേര്‍ കൂടി സുഖം പ്രാപിക്കുകയും ചെയ്‍തു. അഞ്ച് കൊവിഡ് മരണങ്ങള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ 1,75,284 കൊവിഡ് പരിശോധനകളിലൂടെയാണ് പുതിയ രോഗികളെ കണ്ടെത്തിയത്. ഇതുവരെ യുഎഇയില്‍ 2.96 കോടിയിലധികം കൊവിഡ് പരിശോധനകള്‍ നടത്തിയിട്ടുണ്ട്. ഔദ്യോഗിക കണക്കുകള്‍ പ്രകാരം 3,75,535 പേര്‍ക്കാണ് ഇതുവരെ യുഎഇയില്‍ കൊവിഡ് വൈറസ് ബാധ സ്ഥിരീകരിച്ചിരുന്നത്. ഇവരില്‍ 3,66,567 പേരാണ് ഇതിനോടകം രോഗമുക്തരായത്. 1,145 കൊവിഡ് മരണങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. നിലവില്‍ 7823 കൊവിഡ് രോഗികളാണ് രാജ്യത്തുള്ളത്. 

You might also like

  • Arjun Chess Accademy
  • NEC
  • Straight Forward

Most Viewed