യുഎഇയിൽ ഇന്ന് 302 പേർക്ക് പുതുതായി കൊവിഡ്: 424 പേർക്ക് രോഗമുക്തി

അബുദാബി: യുഎഇയിൽ ഇന്ന് 302 പേർക്ക് പുതുതായി കൊവിഡ് 19 സ്ഥിരീകരിച്ചു. 424 പേർ കൂടി രോഗമുക്തരായതായി യുഎഇ ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ ആകെ മരണസംഖ്യ 349 ആയി. 60,223 പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 53,626 പേർ ആകെ രോഗമുക്തി നേടി. 55,000 കൊവിഡ് പരിശോധനകളാണ് യുഎഇയിൽ പുതുതായി നടത്തിയത്. നിലവിൽ 6,248 പേരാണ് ചികിത്സയിലുള്ളത്.