തമിഴ്നാട്ടിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി

ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ലോക്ക്ഡൗൺ ഓഗസ്റ്റ് 31 വരെ നീട്ടി. ചില ഇളവുകളോടെയാണ് നീട്ടിയത്. എന്നാൽ എല്ലാ ഞായറാഴ്ചകളിലും സന്പൂർണ ലോക്ക്ഡൗൺ ആയിരിക്കുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് പ്രവേശിക്കുന്നതിനും ജില്ലാ അതിർത്തികൾ കടക്കുന്നതിനും ഇ− പാസ് നിർബന്ധമാക്കാനും സർക്കാർ തീരുമാനിച്ചു. ഓഗസ്റ്റ് രണ്ട്, ഒന്പത്, 16, 23, 30 തീയതികളിൽ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമെന്നാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്.
ഓഗസ്റ്റ് 31 വരെ ബസ് സർവ്‍വീസും ടാക്‌സി സർവ്‍വീസും ഉണ്ടാകില്ല. അവശ്യസാധങ്ങൾ വിൽക്കുന്ന കടകൾക്ക് വൈകിട്ട് ഏഴു വരെ തുറക്കാൻ അനുമതിയുണ്ട്. രാത്രി യാത്രാ നിയന്ത്രണം തുടരും. ജിമ്മും യോഗാ കേന്ദ്രവും ഷോപ്പിംഗ് മാളുകളും തുറക്കില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു.