യുഎഇയിൽ നിന്ന് ചാർട്ടർ വിമാനങ്ങൾ സർവ്വീസ് തുടങ്ങി

ദുബൈ: ചാർട്ടർ വിമാനങ്ങൾക്ക് ഇന്ത്യ അനുമതി നൽകിയതോടെ നാട്ടിലേക്ക് മടങ്ങാനാഗ്രഹിക്കുന്ന പ്രവാസി മലയാളികൾ പ്രതീക്ഷയിൽ. ചാർട്ടർ വിമാന സർവ്വീസുകൾ സംബന്ധിച്ചുള്ള അവ്യക്തതകൾ നീക്കി വ്യോമയാന മന്ത്രാലയം കഴിഞ്ഞ ദിവസം ചട്ടങ്ങൾ പുറപ്പെടുവിച്ചിരുന്നു.
യുഎഇയിൽ നിന്ന് ഇന്ത്യയിലേക്ക് ചാർട്ടർ വിമാനങ്ങൾ സർവ്വീസ് തുടങ്ങി. മൂന്ന് ദിവസങ്ങൾക്കിടെ ഒന്പത് ചാർട്ടർ വിമാനങ്ങളിൽ 1568 പേരെ ഇന്ത്യയിലെത്തിച്ചതായി യുഎഇയിലെ ഇന്ത്യൻ എംബസി ട്വീറ്റ് ചെയ്തു. അഹമ്മദാബാദ്, അമൃത്സർ, വാരണാസി, എന്നിവിടങ്ങളിലേക്ക് ചാർട്ടർ ചെയ്ത വിമാനത്തിൽ 564 പേരാണ് യാത്ര ചെയ്തത്. ചാർട്ടർ വിമാനങ്ങൾക്ക് അനുമതി ലഭിച്ചതോടെ യുഎഇയിലെ മലയാളികളും നാട്ടിലെത്താനായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.