യുഎൻ സമാധാന പാലനത്തിനുള്ള പുരസ്‌കാരം ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയ്ക്ക്

യുഎൻ സമാധാന പാലനത്തിനുള്ള പുരസ്‌കാരം ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ സൈനിക ഉദ്യോഗസ്ഥയ്ക്ക്. മേജർ സുമൻ ഗവാനിയാണ് ഐക്യരാഷ്ട്രസഭയുടെ മിലിട്ടറി ജെൻഡർ അഡ്വക്കേറ്റ് ഓഫ് ദ ഇയർ അവാർഡ് എന്ന അപൂർവ്വ നേട്ടത്തിന് അർഹയായിരിക്കുന്നത്. കഴിഞ്ഞ വർഷം ദക്ഷിണ സുഡാനിൽ ഉണ്ടായ സംഘർഷം പരിഹരിക്കുന്നതിനുള്ള കൃത്യമായ ഇടപെടലാണ് സുമനെ പുരസ്‌കാരത്തിന് അർഹയാക്കിയത്. 2018 മുതൽ 2019 വരെ ദക്ഷിണ സുഡാനിലെ സൈനിക നിരീക്ഷകയായിരുന്നു ഗവാനി. യുഎൻ സമാധാന പാലകരുടെ അന്താരാഷ്ട്ര ദിനമായ സോബ 29ന് സംഘടിപ്പിച്ച ഓൺലൈൻ ചടങ്ങിൽ മേധാവി ആന്റോണിയോ ഗുട്ടെറെസിൽ നിന്നും സുമൻ ബഹുമതി ഏറ്റുവാങ്ങി.