മടങ്ങിപ്പോകുന്ന പ്രവാസി ഇന്ത്യക്കാർക്ക് ആശംസകളുമായി യുഎഇ രാജകുടുംബാംഗം
ദുബൈ: കൊവിഡ് പ്രതിസന്ധിക്കിടെ യുഎഇയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിപ്പോകുന്ന പ്രവാസി ഇന്ത്യക്കാർക്ക് ആശംസകളുമായി പ്രമുഖ എഴുത്തുകാരിയും സാമൂഹിക പ്രവർത്തകയും യുഎഇ രാജകുടുംബാംഗവുമായ ശൈഖ ഹിന്‍ത് ബിന്‍ത് ഫൈസൽ അൽ ഖാസിമി. വീണ്ടും കാണാമെന്ന സന്ദേശത്തോടൊപ്പം ട്വിറ്ററിലൂടെയാണ് ശൈഖ ഹിന്‍ത് അൽ ഖാസിമി ആശംസയറിയിച്ചത്.
ഇന്ത്യക്കാർ കുടുംബത്തോടൊപ്പം ചേരുന്നു എന്ന കുറിപ്പുമായി വിമാനത്താവളത്തിൽ നിന്നുള്ള ദൃശ്യങ്ങൾ പങ്കുവെച്ചായിരുന്നു ശൈഖ ഹിന്‍ത് അൽ ഖാസിമിയുടെ ട്വീറ്റ്. വീണ്ടും കാണാമെന്നും വീടുകളിൽ സുരക്ഷിതരായിരിക്കൂ എന്നും ട്വീറ്റിൽ പറയുന്നു.

