നിർമ്മാതാക്കൾക്ക് സഹായഹസ്തവുമായി തമിഴ്നടൻ നടൻ വിജയ് ആന്റണി
നിർമ്മാതാക്കൾക്ക് സഹായഹസ്തവുമായി തമിഴ്നടൻ നടൻ വിജയ് ആന്റണി. പ്രതിഫലത്തിൽ 25 ശതമാനം കട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. തമിഴരശൻ, അഗ്നി സിറഗുകൾ, കാക്കി എന്നീ ചിത്രങ്ങളാണ് വിജയ് ആന്റണിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. കോവിഡ് ലോക്ക്ഡൗണിനെ തുടർന്ന് ഈ മൂന്ന് ചിത്രങ്ങളുടേയും റിലീസ് മാറ്റി വെയ്ക്കേണ്ടതായി വന്നു.
ഇതുമൂലം നിർമ്മാതാക്കൾക്കുണ്ടാകുന്ന നഷ്ടം നികത്താനാണ് താരത്തിന്റെ തീരുമാനം. ഈ മൂന്ന് ചിത്രങ്ങളിലുമായി താരം വാങ്ങുന്ന പ്രതിഫലത്തിൽ 25 ശതമാനം കുറവാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇത് ഏകദേശം ഒരു കോടിയോളം വരും.

