ജൂണ്‍ ഒന്നു മുതല്‍ തിയേറ്ററുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ അനുവദിക്കണം; അപേക്ഷയുമായി തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്‍


കൊറോണ വൈറസ് ബാധ വ്യാപകമാകുന്ന സാഹചര്യത്തിൽ മെയ് 17ന് മൂന്നാം ഘട്ട ലോക്ഡൗണ്‍ അവസാനിച്ചാലും തിയേറ്ററുകളോ മാളുകളോ എന്ന് തുറക്കുമെന്ന കാര്യത്തില്‍ പ്രഖ്യാപനങ്ങളും ഇതുവരെ ഉണ്ടായിട്ടില്ല. ജൂണ്‍ ഒന്നു മുതല്‍ തിയേറ്ററുകള്‍ തുറക്കാന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് തിയേറ്റര്‍ ഓണേഴ്‌സ് അസോസിയേഷന്റെ ഭാഗമായി സര്‍ക്കാറിനോട് അപേക്ഷിച്ചിരിക്കുകയാണ് തിരുപൂര്‍ സുബ്രഹ്മണ്യം.

തിയേറ്ററര്‍ ഉടമകളുടെ ക്ഷേമത്തിനായും ചില കാര്യങ്ങള്‍ മുഖ്യമന്ത്രിയോടും സര്‍ക്കാരിനോടും അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ”മെയ് 25 അല്ലെങ്കില്‍ ജൂണ്‍ 1 മുതല്‍ തിയേറ്ററുകള്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കണം. കൊറോണ കാരണം കനത്ത നഷ്ടമാണ് സംഭവിച്ചത്. ഈ സമയത്ത് കുറച്ച് അപേക്ഷകളാണ് സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിരിക്കുന്നത്” എന്നാണ് തിരുപൂര്‍ സുബ്രഹ്മണ്യം പറയുന്നത്.

ലൈസന്‍സ് പുതുക്കല്‍, ടാക്‌സ് നിര്‍ത്തലാക്കണം എന്നീ കാര്യങ്ങളാണ് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസാമിയോട് അഭ്യര്‍ത്ഥിച്ചതെന്ന് തിരുപൂര്‍ സുബ്രഹ്മണ്യം വ്യക്തമാക്കി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed