അബുദാബി പോലീസിന്റെ "സേഫ് ഷോപ്പിംഗ് ' ക്യാമ്പയിൻ
അബുദാബി: മാൾ സന്ദർശകരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുവാനും കൊറോണ പകര്‍ച്ചവ്യാധിയെ ഫലപ്രദമായി നേരിടാനുമായി അധികൃതർ നിർദ്ദേശിച്ച മുൻകരുതൽ നടപടികളെ പൂർണമായി നടപ്പിലാക്കാനുള്ള ബോധവത്കരണത്തിന്റെ ഭാഗമായി അബുദാബി പോലീസ് "സേഫ് ഷോപ്പിംഗ്' കാമ്പയിൻ ആരംഭിച്ചു.
ക്രിമിനൽ സെക്യൂരിറ്റി മേഖലയിലെ "ടൂറിസ്റ്റ് പോലീസ്' വിഭാഗം, അബുദാബി പോലീസിന്റെ മെഡിക്കൽ സർവീസസ് വകുപ്പുമായി സഹകരിച്ച്, ഈസ്റ്റ് ഗേറ്റ്, യാസ്, ഗാലേരിയ എന്നിവിടങ്ങളിലെ വാണിജ്യ കേന്ദ്രങ്ങളിൽ ഷോപ്പിംഗിനു വന്നവർക്കു അബുദാബി പോലീസ് സംരക്ഷണ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് വ്യാധിയെ പ്രതിരോധിക്കാനുള്ള മുൻകരുതൽ നടപടികളെക്കുറിച്ചും ആളുകളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ആവശ്യമായ പരിശോധനകൾ നടത്തേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമുള്ള ബോധവൽക്കരണത്തിനായി അറബി, ഇംഗ്ലീഷ്, ഉറുദു ഭാഷകളിൽ ചെറു ലേഖനങ്ങളും വിതരണം ചെയ്തു.

