കോവിഡ് കുവൈത്തിൽ 278 പുതിയ കേസുകൾ രണ്ട് മരണം


കുവൈറ്റ് സിറ്റി : രാജ്യത്ത് 278 പേർക്കു കൂടി കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ കുവൈത്തിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം 6567 ആയി. രണ്ട് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരിച്ചവരുടെ എണ്ണം 44 ആയി. വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ചവരില്‍ 80 ഇന്ത്യക്കാരും 60 സ്വദേശികളും 41 ബംഗ്ലാദേശികളും 34 ഈജിപ്ഷ്യൻ പൗരന്മാരുമാണ്. 

കാപിറ്റൽ ഗവർണറേറ്റിൽ 50 പേരും ഹവല്ലി ഗവർണറേറ്റിൽ 56 പേരും അഹ്മദി ഗവറണറേറ്റിൽ 55 പേരും ഫർവാനിയ ഗവർണറേറ്റിൽ 97 പേരും ജഹ്റ ഗവർണറേറ്റിൽ 20 പേർക്കുമാണ് വൈറസ് ബാധിച്ചത്. 162 പേർ വ്യാഴാഴ്ച രോഗമുക്തി നേടി. ഇതോടെ രോഗമുക്തർ 2381 ആയി. ബാക്കി 4142 പേരാണ് ചികിത്സയിലുള്ളത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed