കോവിഡ്: സൗദിയിൽ ഒൻപത് വിദേശികളടക്കം പത്ത് പേർ മരിച്ചു
റിയാദ്: സൗദിയിൽ വ്യാഴാഴ്ച 9 വിദേശികളടക്കം പത്ത് പേർ കോവിഡ് ബാധിച്ചു മരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 209 ആയി. പുതുതായി രോഗം ബാധിച്ചത് 1793 പേർക്കാണ്. 7798 പേർ രോഗവിമുക്തരായി.
പുതുതായി രോഗം ബാധിച്ചവരിൽ 83 ശതമാനം പുരുഷന്മാരും 13 ശതമാനം സ്ത്രീകളുമാണ്. 75 ശതമാനമാണ് വിദേശികളുടെ അനുപാതം. മദീന 396, മക്ക 254, ജിദ്ദ 315, റിയാദ് 194, ദമാം 171, അൽകോബാർ 120 എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം.

