ദുബൈ എക്സ്പോ അടുത്ത വർഷത്തേക്ക് മാറ്റി
ദുബൈ: ഈ വർഷം നടക്കേണ്ടിയിരുന്ന ദുബൈ എക്സ്പോ 2020, അടുത്ത വർഷത്തേക്ക് മാറ്റിവെയ്ക്കാനുള്ള തീരുമാനത്തിന് ഔദ്യോഗിക അംഗീകാരം. വിവിധ രാജ്യങ്ങൾ അംഗങ്ങളായ ബ്യൂറോ ഓഫ് ഇന്റർനാഷണൽ എക്സ്പോസിഷൻസ് (ബി.ഐ.ഇ) ജനറൽ അസംബ്ലിയാണ് യുഎഇ സർക്കാറിന്റെയും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെയും നിർദ്ദേശത്തിന് അംഗീകാരം നൽകിയത്.
പുതിയ തീരുമാന പ്രകാരം 2021 ഒക്ടോബർ ഒന്നു മുതൽ 2022 മാർച്ച് 31 വരെയായിരിക്കും ദുബൈ എക്സ്പോ നടക്കുക. തീരുമാനത്തിന് മൂന്നിൽ രണ്ട് അംഗരാജ്യങ്ങളുടെയും അംഗീകാരം ലഭിച്ചതോടെ തീയ്യതി മാറ്റം സംബന്ധിച്ച് തീരുമാനമായതായി ബി.ഐ.ഇ അറിയിച്ചു.

