സൈബര്‍ സുരക്ഷാ പദ്ധതിക്ക് അബുദാബിയില്‍ തുടക്കമായി.
അബുദാബി: അബുദാബി ഡിജിറ്റല്‍ അതോറിറ്റി സൈബര്‍ സുരക്ഷാ സ്ഥാപനമായ ട്രെന്‍ഡ് മൈക്രോയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പാക്കുന്നത്. അബുദാബിയിലെ വിവിധ സ്ഥാപനങ്ങളുടെ സെര്‍വറുകളുടെയും ഹൈബ്രിഡ് ക്ലൌഡ് ഡാറ്റ കേന്ദ്രങ്ങളുടെയും സുരക്ഷയുറപ്പ് വരുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ഗവണ്‍മെന്റ് സംവിധാനങ്ങള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സേവനങ്ങളിലേക്ക് ചുവട് മാറ്റം നടത്തികൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ വലിയ പരിഗണയാണ് സൈബര്‍ സുരക്ഷക്ക് അബുദാബി നല്‍കുന്നത്. സുസ്ഥിര വിജ്ഞാനത്തില്‍ അധിഷ്ഠിതമായ സാമ്ബത്തികശക്തിയായി മാറുക എന്ന ലക്ഷ്യത്തോടെയാണ് ഗവണ്‍മെന്റ് ഓരോ പദ്ധതിക്കും ചുവട് വെക്കുന്നത്. അതുകൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരമായി അബുദാബിയെ മാറ്റിയെടുക്കണം.
ഗവണ്‍മെന്റ് സേവനത്തോടൊപ്പം കൂടുതല്‍ അന്തര്‍ദേശീയ സ്ഥാപനങ്ങള്‍ക്ക് പ്രവര്‍ത്തിക്കാനുള്ള സാങ്കേതിക സൗകര്യവും ഒരുക്കുന്നതിന്റെ ഭാഗമായാണ് ഈ പ്രവര്‍ത്തനങ്ങളെന്ന് അബുദാബി ഡിജിറ്റല്‍ അതോറിറ്റി ഐ.ടി സുരക്ഷാ വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടര്‍ മൊഹമ്മദ് ഗെയാത് പറഞ്ഞു. ഇതിന്റെ ഭാഗമായി സംഘടിപ്പിച്ച ശില്‍പശാലയില്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ള നിരവധി സ്ഥാപനങ്ങളുടെ പ്രതിനിധികള്‍ സന്നിഹിതരായിരുന്നു

