'അവധിക്കാല കൂടാര'ത്തിന് തുടക്കമായി


മനാമ: സാംസയുടെ കൂട്ടികൾക്കായുള്ള അവധിക്കാല കൂടാരത്തിന് തുടക്കമായി. മനാമയിലെ സ്വകാര്. റെസ്റ്റോറന്റിലെ പാർട്ടി ഹാളിൽ സാംസയിലെ അംഗങ്ങളും കുട്ടികളും ഒത്ത് ചേർന്ന് ആദ്യ അവധിക്കാല ക്ലാസ്സിന് തുടക്കമിട്ടു. വിജ്ഞാനം, വിനോദം, കായികം, നാടൻ കലകളെ പരിചയപ്പെടുത്തൽ, വരയും വർണ്ണങ്ങളും, വ്യക്തിത്വ വികസനം, അഭിനയ പാടവം തുടങ്ങിയ മേഖലകളെ ഉൾകൊള്ളിച്ചാണ് പരിപാടികൾ ആസൂത്രണം ചെയ്തത്.

ഇനി വരുന്ന 3 വെള്ളിയാഴ്ചകളിൽ ക്ലാസ് തുടരുമെന്ന് സംഘാടകർ അറിയിച്ചു. അനിൽകുമാർ,വത്സരാജ്, ബീന ജോൺ, ഗീത ബാലു എന്നിവരുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന ക്ലാസ്സിൽ സാംസ എക്സിക്യൂട്ടീവ്, ലേഡീസ് വിങ്‌ ,ചിൽഡ്രൻസ് വിംഗ് എന്നീ വിഭാഗങ്ങളുടെ സമ്പൂർണ പങ്കാളിത്തം ഉണ്ടായിരുന്നു. തികച്ചും സൗജന്യമായി നടത്തിയ ഈ പരിപാടികൾ വളരെ മികച്ചതും കുട്ടികൾക്ക് ഉപയോഗപ്രദവുമായെന്ന് വിലയിരുത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed