വിമാന യാത്രയില്‍ 15 വസ്തുക്കള്‍ നിരോധിച്ചു


ദുബായ്: ദുബായിയില്‍ നിന്നുള്ള വിമാന യാത്രകളില്‍ പതിനഞ്ചു വസ്തുക്കള്‍ നിരോധിച്ചു. നിരോധനം ഏര്‍പ്പെടുത്തിയ വസ്തുക്കള്‍ ഹാന്‍ഡ് ബാഗുകളിലോ ലഗ്ഗേജ് ബാങ്കുകളിലോ അനുവദനീയമല്ല. ഇവയില്‍ ചിലത് ഇപ്പോഴും ചെക്ക്-ഇന്‍ വഴി കൊണ്ടുവരാന്‍ കഴിയുമെങ്കിലും, ദുബായ് കസ്റ്റംസും വിമാനത്താവളങ്ങളും സമാഹരിച്ച പട്ടികയിലെ ഇനങ്ങള്‍ ഒരു സാഹചര്യത്തിലും അനുവദനീയമല്ല.350 മില്ലി / 12 ഔണ്‍സിനേക്കാല്‍ കൂടുതലുള്ള പൊടി പോലുള്ള വസ്തുക്കള്‍ - ഒരു സോഡ ക്യാനിന്റെ വലുപ്പത്തിലുള്ളത് പരിശോധിച്ച ബാഗേജുകളില്‍ വയ്ക്കണം, ഹാന്‍ഡ് ലഗേജില്‍ കൊണ്ടുവരാന്‍ പാടില്ല.സ്മാര്‍ട്ട് ലഗേജുകളില്‍ ജിപിഎസ് ട്രാക്കിംഗ് പ്രവര്‍ത്തിപ്പിക്കുന്നതിനായി ലിഥിയം ബാറ്ററികള്‍ ഉപയോഗിച്ചു വരുന്നു. അതിനാല്‍ ഫോണ്‍ ചാര്‍ജറുകള്‍, ഇലക്‌ട്രോണിക് ലോക്കുകള്‍ തുടങ്ങിയവ വിമാനങ്ങളില്‍ തീ പിടുത്തം ഉണ്ടാക്കുന്നതിനാ കാരണമാകുന്നു. അതുകൊണ്ട് ഇത്തരത്തിലുള്ള വസ്തുക്കള്‍ വിമാനത്തില്‍ നിരോധിച്ചിട്ടുണ്ട്.

നിങ്ങളുടെ കൈവശം കുഞ്ഞ് ഉണ്ടെങ്കില്‍ മാത്രമേ വിമാനത്തില്‍ ബേബി ഫുഡ് അനുവദിക്കുകയുള്ളൂ. കുഞ്ഞ് കൂടെയുണ്ടെങ്കില്‍ പശുവിന്റെ പാലും പാല്‍ പൊടിയും നിങ്ങള്‍ക്ക് ഹാന്‍ഡ് ബാഗില്‍ കരുതാം. കുഞ്ഞുങ്ങള്‍ക്കായുള്ള അണുവിമുക്തമാക്കിയ വെള്ളം, സോയ പാല്‍ എന്നിവയ്ക്കും ഇത് ബാധകമാണ്.

100 മില്ലിയിലധികം മരുന്ന് നിങ്ങളുടെ കൈവശം വയ്ക്കുകയാണെങ്കില്‍ അതിന്റെ കുറിപ്പുകൂടി പ്രത്യേകം കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കണം. അല്ലാത്തവ അനുവദനീയമല്ല.ഒരു കുപ്പിയില്‍ കൂടുതല്‍ പെര്‍ഫ്യൂം, ക്രിക്കറ്റ് ബാറ്റ്, ചൂണ്ട, ഡ്രില്ലുകള്‍, സൂപ്പ്,കെമിക്കലുകള്‍, ടെന്റ് നിര്‍മ്മിക്കാനുള്ള വസ്തുക്കള്‍ (ടെന്റ് പെഗ്‌സ്), ഒന്നിലധികം ലൈറ്ററുകള്‍, സൂചികള്‍, ബീച്ച്‌ ബോളുകള്‍ എന്നിവയാണ് നിരോധിച്ച മറ്റു വസ്തുക്കള്‍.

 

 

You might also like

  • Lulu Exchange
  • Straight Forward

Most Viewed