ജൂനിയർ ഷൂട്ടിംഗ് ലോകകപ്പ്: ഇന്ത്യക്ക് ഇരട്ട സ്വർണം
മ്യൂണിക്ക്: ജൂനിയർ ഷൂട്ടിംഗ് ലോകകപ്പിന്‍റെ ആദ്യ ദിനം ഇന്ത്യക്ക് ഇരട്ട സ്വർണം. ഉദയ്‌വീർ സിദ്ദു− വിജയ്‌വീർ സിദ്ദു ഇരട്ട സഹോദരങ്ങളുടെ മികവാണ് ഇന്ത്യക്ക് രണ്ട് സ്വർണവും സമ്മാനിച്ചത്. ജൂനിയർ ആൺകുട്ടികളുടെ 25 മീറ്റർ പിസ്റ്റളിൽ ഉദയ്‌വീർ സ്വർണം നേടി. ടീം ഇനത്തിൽ ഉദയ്‌വീർ−ആദർശ്− വിജയ്‌വീർ സഖ്യം ലോക റിക്കാർഡോടെ സ്വർണത്തിലെത്തി.

