കര്‍ണിക ദുബൈയില്‍ നിന്ന് മുംബൈയിലേക്ക്
ദുബൈ: ദുബൈ റാഷിദ് തുറമുഖത്ത് നങ്കൂരമിട്ട കര്‍ണിക എന്ന ഇന്ത്യന്‍ കപ്പല്‍ സെപ്തംബറില്‍ മുംബൈക്ക് യാത്ര പുറപ്പെടും. ഇന്ത്യക്കും യു.എ.ഇക്കുമിടയില്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കപ്പലിന് കഴിയും എന്നാണ് പ്രതീക്ഷ. ജലേഷ് ക്രൂയിസസിന്റെ ഉടമസ്ഥതയിലാണ്
ഇന്ത്യയുടെ ഈ ആദ്യ ആഡംബര ക്രൂയിസ് കപ്പല്‍.
കൊട്ടാര ദര്‍ബാര്‍ കണക്കെയുള്ള തീയറ്റര്‍, നക്ഷത്ര ഹോട്ടലുകളെ ഓര്‍മിപ്പിക്കുന്ന മുറികള്‍, വൈവിധ്യത്തിന്‍റെ രുചിക്കൂട്ടുകള്‍ നിറച്ച ഭോജനശാലകള്‍, വിനോദത്തിനും ഉല്ലാസത്തിനും വിശാല സൗകര്യങ്ങള്‍. ഓളപ്പരപ്പിലെ ചെറുകൊട്ടാരം എന്നു തന്നെ കര്‍ണികയെ വിളിക്കാം. ഏപ്രില്‍ മധ്യത്തിലാണ് കപ്പല്‍ വെള്ളത്തിലിറക്കിയത്. ആദ്യ വിദേശയാത്ര മുംബൈയില്‍ നിന്ന് ദുബൈയിലേക്ക്. ദുബൈയില്‍ നിന്ന് വെള്ളിയാഴ്ചകളില്‍ അബൂദബി, ബഹ്റൈന്‍ എന്നിവിടങ്ങളിലേക്കും തിങ്കളാഴ്ചകളില്‍ മസ്കത്ത്, കസബ് തീരങ്ങളിലേക്കും സഞ്ചാരവുമുണ്ട്.
ഇന്ത്യയില്‍ നിന്ന് ഒട്ടനവധി സഞ്ചാരികളെ ദുബൈയിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ കപ്പല്‍ അവസരമാകുമെന്നാണ് കപ്പല്‍ കന്പനിയുടെയും ദുബൈ ടൂറിസം വകുപ്പിന്‍റെയും പ്രതീക്ഷ. ഇന്ത്യക്കും യു.എ.ഇക്കുമിടയിലെ ഓളപ്പരപ്പില്‍ സൗഹൃദത്തിന്‍റെ പുതിയ വിസ്മയം തീര്‍ക്കുകയാണ് കര്‍ണികയുടെ ലക്ഷ്യം.

