കാണാതായ കുട്ടിയെ ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി യുഎഇ പോലീസ്
ദുബായ് : കാണാതായ കുട്ടിയെ ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തി യുഎഇ പോലീസ്. അല്‍ റാവദ പ്രദേശത്തുനിന്നും കാണാതായ ആറ് വയസുകാരനെ അജ്‌മാന്‍ പോലീസാണ് കണ്ടെത്തിയത്. അടുത്തുള്ള പലചരക്ക് കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോയ അറബ് ബാലന്‍ ഏറെ നേരം കഴിഞ്ഞിട്ടും തിരിച്ചെത്താത്തതിനെതുടര്‍ന്ന് മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
തുടര്‍ന്ന് പോലീസ് തീവ്രമായ തിരച്ചില്‍ ആരംഭിക്കുകയും വെറും ഒരു മണിക്കൂറിനുള്ളില്‍ കണ്ടെത്തുകയും ചെയ്തു. കുട്ടിയെ പോലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി ഭക്ഷണം കൊടുത്ത ശേഷം മാതാപിതാക്കള്‍ക്ക് വിട്ടുകൊടുക്കുകയും ചെയ്തു. മാതാപിതാക്കള്‍ കുട്ടികളെ എപ്പോഴും ശ്രദ്ധിക്കണമെന്ന് പോലീസ് നിര്‍ദ്ദേശം നല്‍കി.

