സൗദിയില്‍ വീണ്ടും യമന്‍ ആക്രമണം


റിയാദ്: ഹൂതിഭീകരര്‍ സൗദി റേബ്യയുടെ രണ്ട് വിമാനത്താവളങ്ങള്‍ ആക്രമിച്ചു. ഡ്രോണുകള്‍ ഉപയോഗിച്ചാണ് ആക്രമണം നടത്തിയിരിക്കുന്നത്. ജീസാന്‍, അബഹ എന്നീ വിമാനത്താവളങ്ങളാണ് ബോംബുകള്‍ വഹിക്കാന്‍ ശേഷിയുള്ള ഡ്രോണുകള്‍ ഉപയോഗിച്ച്‌ ആക്രമിച്ചിരിക്കുന്നത്. സൗദി ഭരണകൂടം ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

ഇറാന്‍ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന യമന്‍ ഭീകരര്‍ നിരന്തരമായി സൗദി മേഖലയില്‍ അസ്വസ്ഥത പടര്‍ത്തുയാണ്. നേരത്തേ തന്നേ സൗദിയിലെ സൈനിക ക്യാന്പുകളും, വ്യോമയാന കേന്ദ്രങ്ങളും ആക്രമിക്കുമെന്ന് ഹൂതി ഭീകരര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.

ഓരോ തവണ ആക്രമണം നടക്കുന്പോള്‍ ഇറാനില്‍ വലിയ ആഘോഷങ്ങളാണ് നടക്കുന്നത്. ഏദന്‍ തുറമുഖം പിടിക്കാനുള്ള ഹൂതികളുടെ നീക്കത്തിനെതിരെ സൗദി ശക്തമായി പ്രതികരിച്ചിരുന്നു. സൗദിമേഖലയില്‍ നിരന്തരമായി അമേരിക്കയടക്കമുള്ള ലോകരാഷ്ട്രങ്ങള്‍ യുദ്ധ സന്നദ്ധരായി സൈന്യത്തെ വിന്യസിച്ചിരിക്കുകയാണ്.

ഈ മാസമാദ്യം ആഭാ വിമാനത്താവളങ്ങളില്‍ നടത്തിയ ആക്രമണങ്ങളില്‍ ഒരാള്‍ കൊല്ലപ്പെടുകയും 30 ലേറെപ്പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed