ഷെയ്ഖ് റാഷിദ് റോഡിലെ തുരങ്കപാത വ്യാഴാഴ്ച തുറക്കും
ദുബൈ : ഷെയ്ഖ് റാഷിദ് റോഡിൽ രണ്ടിടത്ത് ഇരുവശത്തേക്കും നാല് വരികളോടെയുള്ള തുരങ്കം മെയ് മൂന്നിന് വ്യാഴാഴ്ച ഗതാഗതത്തിനായി തുറന്നുകൊടുക്കും. കരാമയിലെ ദുബൈ ഫ്രെയിമിനടുത്തായാണ് ഈ പാത. ഷെയ്ഖ് റാഷിദ് റോഡിൽ അൽ ഗർഹൂദിലും മിന റാഷിദിലുമാണ് ഈ അടിപ്പാതകൾ നിർമ്‍മിച്ചിരിക്കുന്നത്.
ഷെയ്ഖ് റാഷിദ് റോഡിലേക്കും ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിലേക്കുമുള്ള വാഹനഗതാഗതം സുഗമമാക്കുന്നതിനായാണ് ഈ തുരങ്കപാതകൾ പണിതതെന്ന് ദുബൈ ആർ.ടി.എ. ചെയർമാനും ഡയറക്ടർ ജനറലുമായ മത്താർ അൽ തായർ വ്യക്തമാക്കി.
ഷെയ്ഖ് റാഷിദ്, ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡുകളുടെ ഇന്റർസെക്ഷൻ പദ്ധതികളുടെ ഭാഗമായാണ് ഇവ പൂർത്തിയാക്കിയത്. ഷെയ്ഖ് ഖലീഫ ബിൻ സായിദ് റോഡിൽ കഴിഞ്ഞ ഫെബ്രുവരിയിൽ രണ്ട് വലിയ പാലങ്ങൾ നിർമ്മിച്ചിരുന്നു. കരാമ, വേൾഡ് ട്രേഡ് സെന്റർ ജംഗ്്ഷൻ എന്നിവിടങ്ങളിലേക്കുള്ള ഗതാഗതം സുഗമമാക്കാൻ ഇത് സഹായകരമായിട്ടുണ്ട്.

