റാ­സൽ­ഖൈ­മയി­ലെ­ ബീ­ച്ചു­കളിൽ പ്ലാ­സ്റ്റിക് കവറു­കൾ­ക്ക് നി­രോ­ധനം


റാ­സൽ­ഖൈ­മ : പ്ലാസ്റ്റിക് മാലിന്യങ്ങൾ മത്സ്യങ്ങൾക്കും മറ്റ് കടൽജീവികൾക്കും വൻഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ എമിറേറ്റിലെ ബീച്ചുകളിൽ പ്ലാസ്റ്റിക് കവറുകൾക്ക് നിരോധനം ഏർപ്പെടുത്തി.

മത്സ്യത്തൊഴിലാളികളും വിനോദസഞ്ചാരികളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണമെന്ന് അധികൃതർ നിർദ്ദേശിച്ചു. പ്ലാസ്റ്റിക് മാലിന്യങ്ങളും പൊട്ടിയ വലകളും മറ്റും കടൽ ജീവികളുടെ നാശത്തിന് കാരണമാകുന്നതായി എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ചൂണ്ടിക്കാട്ടി. ഷോപ്പിംഗ് മാളുകളിൽ പ്ലാസ്റ്റിക് കവറുകൾ ഒഴിവാക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബോധവൽക്കരണ നടപടികൾ ഊർജ്ജിതമാക്കാനും തീരുമാനിച്ചിട്ടുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed