മലയാള ഭാഷാ ബില്ലിനെതിരെ കർണാടക; കാസർകോട്ടെ കന്നഡക്കാരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് സിദ്ദരാമയ്യ
ഷീബ വിജയൻ
കേരള സർക്കാർ നടപ്പിലാക്കുന്ന മലയാള ഭാഷാ ബില്ലിനെതിരെ പ്രതിഷേധവുമായി കർണാടക മുഖ്യമന്ത്രി സിദ്ദരാമയ്യ രംഗത്തെത്തി. സ്കൂളുകളിൽ മലയാളം ഒന്നാം ഭാഷയായി നിർബന്ധമാക്കുന്നത് കാസർകോട് ജില്ലയിലെ കന്നഡ ഭാഷാ ന്യൂനപക്ഷങ്ങളെ ബാധിക്കുമെന്നും ഇത് ഭരണഘടനാ വിരുദ്ധമാണെന്നും അദ്ദേഹം ആരോപിച്ചു. ന്യൂനപക്ഷങ്ങളുടെ ഭാഷാപരമായ അവകാശങ്ങൾ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. മലയാള ഭാഷയുടെ ഉന്നമനത്തിനായി പ്രവർത്തിക്കാൻ കേരളത്തിന് അവകാശമുണ്ടെങ്കിലും അത് മറ്റു ഭാഷകളുടെ നാശത്തിന് കാരണമാകരുത്. കാസർകോട് വൈകാരികമായി കർണാടകത്തോടാണ് ചേർന്നുനിൽക്കുന്നതെന്നും ബില്ലുമായി മുന്നോട്ട് പോയാൽ ശക്തമായി എതിർക്കുമെന്നും സിദ്ദരാമയ്യ വ്യക്തമാക്കി.
casdasddsasd

