ശബരിമല സ്വർണ്ണക്കൊള്ള കേസ്: തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിൽ
ഷീബ വിജയൻ
ശബരിമല സ്വർണ്ണക്കൊള്ള കേസുമായി ബന്ധപ്പെട്ട് ശബരിമല തന്ത്രി കണ്ഠരര് രാജീവറെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റി നടത്തിയ തട്ടിപ്പുകളെക്കുറിച്ച് തന്ത്രിക്ക് അറിവുണ്ടായിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. റിമാൻഡിലുള്ള മുൻ ദേവസ്വം ബോർഡ് അധ്യക്ഷൻ എ. പത്മകുമാർ തന്ത്രിക്കെതിരെ മൊഴി നൽകിയിരുന്നു. ഉണ്ണികൃഷ്ണൻ പോറ്റിയെ പരിചയപ്പെടുത്തിയത് തന്ത്രിയാണെന്നും സ്വർണ്ണപ്പാളികൾ ചെന്നൈയിലേക്ക് കൊണ്ടുപോകാൻ തന്ത്രിമാർ അനുമതി നൽകിയെന്നുമാണ് പത്മകുമാറിന്റെ മൊഴി. എന്നാൽ അറ്റകുറ്റപ്പണികൾക്ക് മാത്രമാണ് അനുവാദം നൽകിയതെന്നും സ്വർണ്ണം പുറത്തേക്ക് കൊണ്ടുപോകാൻ അനുമതി നൽകിയിട്ടില്ലെന്നുമാണ് തന്ത്രിയുടെ വാദം.
asdadsadsads

