യു­.എ.ഇ വി­മാ­നത്താ­വളം വഴി­ കടന്നു­ പോ­കു­ന്നവർ‍­ക്ക് ട്രാ­ൻ­സി­റ്റ് വി­സ അനു­വദി­ക്കും


അബുദാബി : യു.എ.ഇയിലെ വിമാനത്താവളങ്ങൾ വഴി കടന്നു പോകുന്ന യാത്രക്കാർക്ക് ട്രാൻ‍സിറ്റി വിസ അനുവദിച്ച് രാജ്യം സന്ദർശിക്കാൻ അവസരമൊരുക്കാൻ യു.എ.ഇ മന്ത്രിസഭ തീരുമാനിച്ചു. രാജ്യത്തെ വിവിധ വിമാനത്താവളങ്ങൾ‍ വഴി കടന്നു യാത്രക്കാർക്ക് പുറത്തിറങ്ങി നഗര പര്യടനം നടത്താൻ അവസരമൊരുക്കുന്നത് ടൂറിസം വികസനത്തിന് മുതൽകൂട്ടാകുമെന്ന് കണ്ടാണ് സർ‍ക്കാർ നീക്കം. ഇതു സംബന്ധിച്ച് കരട് നയം മന്ത്രിസഭ അംഗീകരിച്ചു. 

നിലവിൽ 50 രാജ്യക്കാർക്ക് യു.എ.ഇ വിസ ഓൺ അറൈവൽ‍ നൽ‍കുന്നുണ്ട്. അതേസമയം ദുബൈ, അബുദാബി, ഷാർജ പോലുള്ള വലിയ വിമാനത്താവളങ്ങൾ വഴി കടന്നു പോകുവരിൽ ഭൂരിപക്ഷവും എയർപോർട്ടിനു പുറത്തിറങ്ങാൻ അവസരമില്ലാത്തവരാണ്. മണിക്കൂറുകളോളം ഇവർ‍ക്ക് വിമാനത്താവളങ്ങളിൽ കണക്ഷൻ ഫ്‌ളൈറ്റിനു കാത്തിരിക്കേണ്ടി വരുന്നു. പ്രത്യേകിച്ച്് ദുബൈ അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ് ഏറ്റവും കൂടുതൽ ട്രാൻസിറ്റ് യാത്രക്കാർ കടന്നു പോകുന്നത്.

കഴിഞ്ഞ വർ‍ഷം ദുബൈ വിമാനത്താവളത്തിലെത്തിയ മൊത്തം യാത്രക്കാർ 8.9 കോടി ആയിരുന്നു. ഇവരിൽ‍ 70 ശതമാനവും ട്രാൻസിറ്റ് യാത്രക്കാരായിരുന്നു. ഇവരിൽ ചെറിയൊരു ശതമാനത്തിനു മാത്രമെ എയർപോർ‍ട്ടിനു പുറത്തിറങ്ങാൻ അനുമതിയുണ്ടായിരുന്നുള്ളൂ. ട്രാൻസിറ്റ് അനുവദിക്കുന്നതോടെ യു.എ.ഇ വഴി കടന്നു പോകുന്ന യാത്രക്കാര്‍ക്ക്് ദുബൈ, അബുദാബി, ഷാർജ പോലുള്ള നഗരങ്ങളിൽ ഒരു ദിവസം ചെലവിടാനുള്ള അവസരം ലഭിക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed