തൊ­ഴി­ലാ­ളി­കൾ­ക്ക് ആരോ­ഗ്യ സേ­വനം നൽ­കി­ സാ­യിദ് മൊ­ബൈൽ ക്ലി­നി­ക്ക്


ദുബൈ : രാജ്യത്തെ ആയിരക്കണക്കിന് തൊഴിലാളികൾക്ക് ആരോഗ്യ സേവനങ്ങൾ നൽകി സായിദ് മൊബൈൽ ക്ലിനിക്ക്. സായിദ് വർഷാചരണത്തിന്റെ ഭാഗമായാണ് ദാർ അൽ ബെർ സൊസൈറ്റി, ഷാർജ ചാരിറ്റി ഹൗസ്, സൗദി ജർമൻ ഹോസ്പിറ്റൽ എന്നിവയുമായി സഹകരിച്ച് ജാതി−മത−വർഗ−വർണ വ്യത്യാസമില്ലാതെ തൊഴിലാളികളുടെ ആരോഗ്യ പരിപാലനത്തിനും ചാരിറ്റബിൾ മെഡിക്കൽ ദൗത്യത്തിനുമായി സായിദ് ഗിവിങ് ഇനീഷ്യേറ്റീവ് പ്രവർത്തനം സജീവമാക്കിയത്.

ആയിരക്കണക്കിന് തൊഴിലാളികൾക്ക് ഇതിനകംതന്നെ ആരോഗ്യ സേവനങ്ങളുടെ പ്രയോജനം ഉറപ്പാക്കാനായിട്ടുണ്ടെന്ന് ഹ്യുമാനിറ്റേറിയൻ വർക്ക് അംബാസഡർ ഡോ. റീം ഒത്മാൻ പറഞ്ഞു. ദേശീയ സുസ്ഥിര വികസനത്തിൽ മികച്ച സംഭാവന നൽകുന്ന തൊഴിലാളികൾക്ക് മികച്ച ആരോഗ്യ പരിപാലനം ഉറപ്പാക്കുന്നതിന്റെ ഭാഗമാണിതെന്ന് സായിദ് ഗിവിംങ് ഇനീഷ്യേറ്റീവ് സി.ഇ.ഒ ഡോ. ആദിൽ അൽ ഷംരി പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed