ദു­ബൈ­യിൽ സന്നദ്ധ പ്രവർ­ത്തനങ്ങൾ­ക്ക് സി­.ഡി­.എ അനു­മതി­ നി­ർ­ബന്ധമാ­ക്കി­


ദുബൈ : ദുബൈയിൽ സന്നദ്ധ പ്രവർത്തനങ്ങൾക്ക് കമ്യൂണിറ്റി ഡവലപ്മെന്റ് അതോറിറ്റി (സി.ഡി.എ)യുടെ അനുമതി നിർബന്ധമാക്കി. അനുമതി കൂടാതെ പണം പിരിക്കാനോ പണത്തിനുവേണ്ടി പരിപാടികൾ സംഘടിപ്പിക്കാനോ ഏതെങ്കിലും മാധ്യമത്തിൽ പരസ്യം നൽകാനോ അനുവാദം ഉണ്ടായിരിക്കില്ല. സന്നദ്ധസംഘടനകളും മറ്റും സേവനപ്രവർത്തനങ്ങൾ നടത്തുന്പോൾ മാത്രമല്ല, മേൽനോട്ടം വഹിക്കുന്പോഴും ഈ നിബന്ധനകൾ ബാധകമാണെന്നു യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിൽ വ്യക്തമാക്കി.

ഗസറ്റിൽ വിജ്ഞാപനം ചെയ്യുന്നതോടെ നിയമം പ്രാബല്യത്തിലാകും. വിവിധ സംഘടനകളിൽ പ്രവർത്തിക്കുന്നവർക്കു സേവനപ്രവർത്തനങ്ങൾ നടത്തണമെങ്കിൽ അതിന്റെ വിശദാംശങ്ങൾ അധികൃതരെ അറിയിക്കണമെന്നും നിയമത്തിൽ വ്യവസ്ഥ ചെയ്യുന്നു. ബന്ധപ്പെട്ട രേഖകൾ സഹിതം നൽകുന്ന അപേക്ഷകൾ പരിശോധിച്ചു വൊളന്റിയർമാരെ സി.ഡി.എയുടെ വിവരശേഖരത്തിൽ ഉൾപ്പെടുത്തും. ഇവർ ചട്ടവിരുദ്ധമായി പ്രവർത്തിച്ചാൽ സംഘടനയ്ക്കായിരിക്കും ഉത്തരവാദിത്തം. മേൽനോട്ടത്തിനായി സി.ഡി.എ ഡയറക്ടർ ജനറൽ പ്രത്യേക സമിതി രൂപവൽക്കരിക്കും. 

സംഘടനയിലെ ഓരോ വ്യക്തിയും നിബന്ധനകൾ പാലിക്കാൻ ബാധ്യസ്ഥരാണ്. സംഘടനകളുടെ പദ്ധതികളും പ്രവർത്തനങ്ങളും വിലയിരുത്തി സുതാര്യത ഉറപ്പുവരുത്താനും ഗുണഫലങ്ങൾ സമൂഹത്തിനു പൂർണമായും ലഭ്യമാക്കാനും പുതിയ സംവിധാനം സഹായകമാകുമെന്നു സി.ഡി.എ അറിയിച്ചു. 

പൊതു−സ്വകാര്യ മേഖലകളിലുള്ളവരെ സന്നദ്ധ പ്രവർത്തനങ്ങളിലേക്ക് ആകർഷിക്കാനും ഇതുവഴി കഴിയുമെന്നു പ്രതീക്ഷിക്കുന്നു. വൊളന്റിയർമാർക്കു തിരിച്ചറിയൽ കാർഡും സന്നദ്ധപ്രവർത്തനങ്ങളിൽ പങ്കെടുത്താൽ സർട്ടിഫിക്കറ്റും നൽകും. ഇവരുടെ യോഗ്യതയും കഴിവും നോക്കി തിരഞ്ഞെടുക്കാൻ സംഘടനകൾക്ക് അവസരം ലഭിക്കും.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed