സൗ­ദി­യി­ലെ­ നി­യമ സ്ഥാ­പനങ്ങളി­ലും സ്വദേ­ശി­വൽ­ക്കരണം നടപ്പാ­ക്കു­ന്നു­


റിയാദ് : നിയമ സ്ഥാപനങ്ങളിലും ലീഗൽ കൺസൾട്ടൻസികളിലും സൗദിവൽക്കരണം നടപ്പാക്കാൻ തീരുമാനം. ഇതിനുള്ള ധാരണാപത്രത്തിൽ തൊഴിൽ, സാമൂഹിക വികസന മന്ത്രാലയവും സൗദി ബാർ അസോസിയേഷനും ഒപ്പുവെച്ചു. തൊഴിൽ, സാമൂഹിക വികസന മന്ത്രാലയത്തെ പ്രതിനിധീകരിച്ച് സൗദിവൽക്കരണ കാര്യങ്ങൾക്കുള്ള അണ്ടർ സെക്രട്ടറി എൻജിനീയർ ഗാസി ബിൻ ദാഫിർ അൽശഹ്‌റാനിയും സൗദി ബാർ അസോസിയേഷനെ പ്രതിനിധീകരിച്ച് സെക്രട്ടറി ജനറൽ ബകർ ബിൻ അബ്ദുല്ലത്തീഫ് അൽഹുബൂബുമാണ് ധാരണാപത്രത്തിൽ ഒപ്പുവെച്ചത്.

തൊഴിൽ വിപണിയിൽ സൗദി ജീവനക്കാരുടെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിയമ സ്ഥാപനങ്ങളിലും ലീഗൽ കൺസൾട്ടൻസികളിലും സൗദിവൽക്കരണം നടപ്പാക്കുന്നത്. ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കണമെന്ന് സൗദിവൽക്കരണ സമിതി നേരത്തെ ശുപാർശ ചെയ്തിരുന്നു. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ചും ഏകോപനം നടത്തിയും നിയമ സ്ഥാപനങ്ങളിലും ലീഗൽ കൺസൾട്ടൻസികളിലും സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം ശ്രമിച്ചുവരികയായിരുന്നു.

നിയമ സ്ഥാപന, ലീഗൽ കൺസൾട്ടൻസി മേഖലയുമായി ബന്ധപ്പെട്ട അടിസ്ഥാന വിവര ദൗർലഭ്യത്തിന് പരിഹാരം കാണുക, മേഖലയെക്കുറിച്ച സമഗ്ര വിവരങ്ങൾ അടങ്ങിയ ഡാറ്റാബേസ് ലഭ്യമാക്കുക, 2020 ഓടെ പ്രവൃത്തിപഥത്തിൽ നടപ്പാക്കേണ്ട സൗദിവൽക്കരണ അനുപാതം നിർണയിക്കുക, പരിശീലന, തൊഴിൽ പദ്ധതികൾക്ക് പിന്തുണ നൽകുക എന്നീ പദ്ധതികളിലൂടെ ഈ മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള തന്ത്രങ്ങൾ ധാരണാപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

നിയമ സ്ഥാപന, ലീഗൽ കൺസൾട്ടൻസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കിയും സ്വകാര്യ മേഖലയിൽ ജോലിയിൽ പ്രവേശിച്ച് പരിശീലനം സിദ്ധിക്കുന്നതിന് അഭിഭാഷകൾക്ക് അവസരം ലഭ്യമാക്കിയും ഉദ്ദിഷ്ട ലക്ഷ്യങ്ങൾ നേടാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നതായി എൻജിനീയർ ഗാസി അൽശഹ്‌രി പറഞ്ഞു.

സൗദിവൽക്കരണ പദ്ധതികൾ നടപ്പാക്കുന്നതിന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം നടത്തുന്ന ശ്രമങ്ങൾ ശ്ലാഘനീയമാണെന്ന് ബകർ ബിൻ അബ്ദുല്ലത്തീഫ് അൽഹുബൂബ് പറഞ്ഞു. നിയമ സ്ഥാപന, ലീഗൽ കൺസൾട്ടൻസി മേഖലയിൽ സൗദിവൽക്കരണം നടപ്പാക്കുന്നതിനുള്ള ശ്രമങ്ങൾ ഏകീകരിക്കുന്നതിനും ലഭ്യമായ അവസരങ്ങൾ പ്രയോജനപ്പെടുത്തുന്നതിനും ധാരണാപത്രം സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed