ലൈ­സൻ­സ് ഇല്ലാ­തെ­ ഭക്ഷണ വി­തരണം നടത്തി­യവർ പി­ടി­യിൽ


ദുബൈ : എമിറേറ്റിലെ നാല് പാർപ്പിട മേഖലകളിൽ ലൈസൻസ് ഇല്ലാതെ ഭക്ഷണം വിതരണം ചെയ്തിരുന്നവർ പിടിയിൽ. സാന്പത്തികമന്ത്രാലയത്തിന്റെ അനുമതിയില്ലാതെ റസ്റ്ററന്റുകൾ പോലെയാണ് ഇവ പ്രവർത്തിച്ചിരുന്നത്. നഗരസഭ, ദുബൈ പോലീസ് എന്നിവയുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് അനധികൃത സ്ഥാപനങ്ങളെ കണ്ടെത്തിയത്.

ഇവ അടപ്പിച്ചു നടത്തിപ്പുകാർക്കെതിരെ നിയമ നടപടി സ്വീകരിച്ചതായി സാന്പത്തിക മന്ത്രാലയത്തിലെ വ്യാപാര നിരീക്ഷണ, ഉപഭോക്തൃ സംരക്ഷണ വകുപ്പ് മേധാവി ഹസൻ അലി പറഞ്ഞു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed