കെ.എം.സി.സി കനിഞ്ഞു സൈനുദ്ധീന്റെ വീടെന്ന സ്വപ്നം പൂവണിഞ്ഞു


മനാമ : സ്വന്തമായി ഒരു വീടെന്ന സ്വപ്നം ബാക്കിയാക്കി 2017ൽ മരണമടഞ്ഞ സൈനുദ്ദൂൻ എന്ന മുൻ ബഹ്റൈൻ പ്രവാസിക്ക് കെഎംസിസി കാസർ‍ഗോഡ് ജില്ലാകമ്മിറ്റിയുടെ കീഴിൽ‍ പ്രവർ‍ത്തിച്ചിരുന്ന സൈനുദ്ധീൻ റിലീഫ് കമ്മിറ്റി നിർമ്മിച്ച ബൈത്തുറഹ്മയുടെ താക്കോൽ‍ദാനകർ‍മ്മം ഇന്ന് പള്ളിക്കര പഞ്ചായത്തിലെ മസ്തി ഗുഡ എന്ന സ്ഥലത്ത് വെച്ച് നടന്നു. ബഹ്റൈനിൽ അൽ മിഹ്സാ റോഡിൽ മൊബൈൽ ടെക്നിഷ്യനായി ജോലി ചെയ്ത് വരികയായിരുന്ന സൈനുദ്ധീനെ പെട്ടെന്നുണ്ടായ അസുഖത്തേ തുടർന്ന് സൽമാനിയ ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയായിരുന്നു. 26 വയസ്സ് മാത്രം പ്രായമുള്ള സൈനുദ്ധീന്റെ ആരോഗ്യ നില പിന്നീട് മോശമാവുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു. 

ബഹ്റൈനിൽ ഉണ്ടായ സൈനുദ്ധീൻ അസുഖത്തേ തുടർന്ന് ജോലി നിർത്തി നാട്ടിലേക്ക് പോയെങ്കിലും സാന്പത്തിക ബാധ്യതകളും, ഭീമമായ ചികിത്സാ ചിലവ് താങ്ങാനാവാതെയും സ്വന്തമായി ഒരു വീടെന്ന ആഗ്രഹം പൂവണിയിക്കുന്നതിന്ന് വേണ്ടിയുമാണ് വീണ്ടും ബഹ്റൈനിൽ എത്തിയത്. പിന്നീട് മൂന്നു മാസങ്ങൾക്ക് ശേഷമാണ് മരണം സംഭവിച്ചത്. കൂലിപ്പണിക്കാരനായ പിതാവ് അബ്ദുല്ലക്കും, ഹൃദ്രോഗിയായ മാതാവ് ആമിനയും, സഹോദരിക്കും ഏക ആശ്രയമായിരുന്നു സൈനുദ്ദീൻ. വാടക ക്വാർ‍ട്ടേർ‍സിൽ‍ താമസിച്ചുവരികയായിരുന്നു ഇവർ‍. 

സൈനുൽ ആബിദീൻ തങ്ങൾ ആണ് താക്കോൽ‍ ദാന കർ‍മ്മം നിർ‍വഹിക്കുന്നത്. ഇതിന്റെ ഭാഗമായി രാത്രി എട്ട് മണിക്ക് മനാമയിലെ കെഎംസിസി ഓഫീസിൽ‍ വെച്ച് ഐക്യദാർ‍ഢ്യസംഗമവും, ദുആ മജ്ലിസും നടക്കും. കെഎംസിസി സംസ്ഥാന പ്രസിഡണ്ട് എസ് വി ജലീൽ ഉദ്ഘാടനം ചെയ്യും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed