ദു­ബൈ­യിൽ ഡ്രൈ­വിംഗ് പരി­ശീ­ലനവും ടെ­സ്റ്റും ഇനി­ സ്മാ­ർ­ട്


ദു­ബൈ­ : ബൈയിൽ ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും സ്മാർട്ടാകുന്നു. ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ സ്മാർട്ട് ടെസ്റ്റിംങ് യാർഡ് സജ്ജമാക്കിയാണ് അത്യാധുനിക സംവിധാനത്തിലൂടെ ഡ്രൈവിംഗ് മികവ് പരീക്ഷിക്കുന്നത്. അൽഖൂസിലെ ദുബൈ ഡ്രൈവിംഗ് സെന്ററിൽ ദുബൈയിലെ പ്രഥമ ഹൈടെക് പരിശീലന ട്രാക്ക് ആർ.ടി.എ ചെയർമാൻ മത്തർ അൽ തായർ ഉദ്ഘാടനം ചെയ്തു. 

അത്യാധുനിക ക്യാമറകളും സെൻസറുകളും ഘടിപ്പിച്ച വാഹനത്തിൽ പരീക്ഷാർഥി സ്മാർട്ട് യാർഡിലൂടെ ഡ്രൈവ് ചെയ്തു നീങ്ങുന്നത് കൺട്രോൾ റൂമിലിരുന്നു നിരീക്ഷിക്കുന്നസംവിധാനമാണ് സ്മാർട്ട് ടെസ്റ്റിംങ് യാർഡ്. വാഹനം ഓടിക്കുന്നയാളുടെ വൈദഗ്ധ്യം കൃത്യമായി നിരീക്ഷിച്ച് പരീക്ഷയിൽ ജയവും പരാജയവും വിലയിരുത്തും.

 വാഹനം ഓടിക്കുന്പോഴുള്ള പിഴവുകൾ സംവിധാനത്തിൽ സ്വമേധയാ രേഖപ്പെടുത്തും. പഠിതാവിന് ആവശ്യമെങ്കിൽ ഇതു പരിശോധിച്ചു തെറ്റു മനസ്സിലാക്കാനും അവസരമുണ്ട്. ദുബൈയിൽ രണ്ടു സ്മാർട്ട് യാർഡുകൾ നേരത്തേ പരീക്ഷണാടിസ്ഥാനത്തിൽ സ്ഥാപിച്ചിരുന്നു. ഉദ്ഘാടനം കഴിഞ്ഞതോടെ, വർഷാവസാനത്തിൽ സ്മാർട്ട് യാർഡുകളുടെ എണ്ണം 16 ആയി വർദ്ധിക്കും.

ഹിൽ ടെസ്റ്റ്, 90 ഡിഗ്രി പാർക്കിംങ്, പാരലൽ പാർക്കിംങ് ആങ്കിൾ പാർക്കിംങ് എന്നിവയാണ് സ്മാർട്ട് യാർഡ് വഴി പരിശോധിക്കുന്നത്. പാസായവർക്ക് അസസ്മെന്റും തുടർന്ന് ആർ.ടി.എയുടെ റോഡ് ടെസ്റ്റും ഉണ്ടായിരിക്കും. പരീക്ഷയ്ക്കെത്തുന്നവർ വാഹനത്തിൽ കയറി സ്മാർട്ട് യാർഡിലൂടെ ഗതാഗത നിയമം പാലിച്ചു വാഹനം ഓടിക്കണം. ഡ്രൈവ് ചെയ്യുന്നയാൾ മാത്രമേ വാഹനത്തിലുണ്ടാകൂ. അതിനാൽ പരിശോധകരുടെ സാമീപ്യത്തിലുണ്ടാകുന്ന ഭയം ഒഴിവാക്കാം.

ഡ്രൈവിംഗിന്റെ വിവിധ വശങ്ങൾ സുതാര്യമായി നിരീക്ഷിക്കാൻ ഇതിലൂടെ സാധിക്കും. ടെസ്റ്റിനിടെ പരിശോധകരുടെ ഇടപെടൽ മൂലമോ മറ്റോ ഉണ്ടാകുന്ന തെറ്റു മറികടക്കാനും ഇത്തരം പരിശോധനകളിലൂടെ സാധിക്കുമെന്നതാണു പ്രത്യേകത. സ്മാർട്ട് ടെസ്റ്റിലൂടെ സുരക്ഷ ഉറപ്പാക്കാനും സമയം ലാഭിക്കാനും തെറ്റു കുറയ്ക്കാനും അപകടം ഒഴിവാക്കാനുമാവും. ഹൈടെക് സംവിധാനം വ്യാപകമാകുന്നതോടെ ജോലിക്കാരുടെ എണ്ണം കുറയ്ക്കാനാവും. ടെസ്റ്റിന്റെ എണ്ണം വർധിപ്പിക്കാനും പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനും സാധിക്കും.

You might also like

  • Lulu Exchange
  • Straight Forward

Most Viewed