യു.എ.ഇയിൽ ജോലിക്കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ കേസ് : അമ്മയും മകളും അറസ്റ്റിൽ

ഷാർജ : യു.എ.ഇയിൽ വീട്ടുജോലിക്കാരിയെ മർദ്ദിച്ച് കൊലപ്പെടുത്തിയ ജിസിസി സ്വദേശികളായ അമ്മയ്ക്കും മകൾക്കും കൽബ ക്രിമിനൽ കോടതി ഒന്നര വർഷം തടവ് ശിക്ഷ വിധിച്ചു. വീട്ടുജോലിക്കാരിയുടെ സ്‌പോൺസറും ശിക്ഷിക്കപ്പെട്ട യുവതിയുടെ ഭർത്താവുമായ വ്യക്തിക്ക് 3000 ദിർഹം പിഴയും കോടതി ചുമത്തി.
കൊല്ലപ്പെട്ട യുവതിയുടെ കുടുംബം ദയാധനം സ്വീകരിക്കുകയും പ്രതികൾക്ക് മാപ്പ് നൽകുകയും ചെയ്തതിനാലാണ് കൊലപാതക കുറ്റമായിട്ടും ശിക്ഷ ഇളവ് ചെയ്തത്. വീട്ടിൽ ഒരു വനിതയ്ക്ക് അടിയന്തര സഹായം വേണമെന്നും ആംബുലൻസ് അയക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ യുവതി പോലീസിൽ വിളിച്ചിരുന്നു. എന്നാൽ, ആംബുലൻസ് എത്തിയപ്പോഴേക്കും വീട്ടുജോലിക്കാരിയായ യുവതി മരിക്കുകയായിരുന്നു. ഇതേ തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതികൾക്ക് ശിക്ഷ വിധിച്ചത്.