റാസൽഖൈമയിൽ വാഹനാപകടം : ഒരു മരണം

ദുബൈ : റാസൽഖൈമയിലെ അൽ ഗെയ്ൽ റോഡിലുണ്ടായ വാഹനാപകടത്തിൽ 42 വയസ്സുകാരനായ ഏഷ്യൻ വംശജൻ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ടാക്‌സി ഡ്രൈവറാണ് മരിച്ചത്. കഴിഞ്ഞ ദിവസം രാത്രിയാണ് അപകടം.
മുന്നിലുള്ള ട്രക്കിനെ മറികടക്കാൻ ശ്രമിക്കുന്നതിനിടയിൽ ട്രക്ക് ടാക്‌സിയിൽ ഇടിക്കുകയായിരുന്നെന്ന് ട്രാഫിക് ആൻഡ് പെട്രോൾ വിഭാഗം ഡയറക്ടർ കേണൽ അഹ്്മദ് അൽ അൽ നഖ്ബി പറഞ്ഞു. പരിക്കേറ്റരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.