ദു­ബൈ­യിൽ സർ­ക്കാർ സേ­വനങ്ങൾ­ക്ക് ഇനി­ നോ­ളജ്-ഇന്നവേ­ഷൻ ഫീസ്


ദുബൈ : ദുബൈയിൽ സർക്കാർ സേവനങ്ങൾക്ക് നോളജ് ഫീസ്, ഇന്നവേഷൻ ഫീസ് എന്നിവയായി പത്തു ദിർഹം വീതം ഈടാക്കാൻ ഉത്തരവ്. യു.എ.ഇ വൈസ് പ്രസിഡണ്ടും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് ഇത് സംബന്ധിച്ച ഉത്തരവിട്ടത്.

നോളജ് ഫീസ് സംബന്ധിച്ച നിയമം (1) 2018 പ്രകാരം ഫെഡറൽ സർക്കാർ സേവനങ്ങൾക്കും ഫീസ് ഈടാക്കും. ഇതു ദുബൈ സർക്കാരിന്റെ പബ്ലിക് ട്രഷറിയിലേക്കുപോകും. ദുബൈയിലെ സാംസ്കാരിക, വിദ്യാഭ്യാസ പദ്ധതിക്കായി സമൂഹത്തിന്റെ പങ്കാളിത്തംകൂടി ഉൾപ്പെടുത്താനാണ് നടപടി.

 കൂടാതെ, നോളജ് ഫീസ് സ്വീകരിക്കുന്നത് സംബന്ധിച്ച ഇടപാടുകളും സുഗമമാക്കാൻ നിയമം അനുശാസിക്കുന്നു. സർക്കാർ സ്ഥാപനങ്ങൾക്കു നോളജ് ഫീസ് ഈടാക്കാൻ അനുമതി നൽകുന്നതാണു നിയമം. നോളജ് ഫീസ് സംബന്ധിച്ച നിയമം നന്പർ (4) 2005 പുതിയ നിയമത്തിലൂടെറദ്ദാക്കിയിട്ടുമുണ്ട്. ഇന്നവേഷനു പൊതുജന പിന്തുണ ഉറപ്പാക്കാനാണ് ഇന്നവേഷൻ ഫീസ് നിയമം (2) 2018 പുറപ്പെടുവിച്ചിരിക്കുന്നത്. എല്ലാ ഇടപാടുകൾക്കും സർക്കാർ സ്ഥാപനങ്ങൾ പത്ത് ദിർഹം ഇന്നവേഷൻ ഫീസ് ഈടാക്കും. 

ഇതിൽ നിന്ന് ലഭിക്കുന്ന പണം ദുബൈ ഫ്യൂച്ചർ ഫൗണ്ടേഷനു (ഡി.എഫ്.എഫ്) കൈമാറും. ഡി.എഫ്.എഫ് ബോർഡ് ഓഫ് ട്രസ്റ്റികളുടെ ചെയർമാൻ ഇന്നവേഷൻ ദിർഹം ഇൻവെസ്റ്റ്മെന്റ് കമ്മിറ്റി രൂപീകരിക്കുമെന്നും നിയമം (2) 2018 ൽ പറയുന്നു. ഇന്നവേഷൻ സംബന്ധിച്ച പദ്ധതികൾ കണ്ടെത്താനും നിക്ഷേപ സാധ്യതകൾ ആരായാനുമാണു നടപടി. നിയമം പ്രാബല്യത്തിലാക്കുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ, വിജ്ഞാപനങ്ങൾ പുറപ്പെടുവിക്കുന്നതു ചെയർമാനാണ്. 2015 ലെ ഇന്നവേഷൻ ഫീസ് നിയമം റദ്ദാക്കിയിട്ടുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed