സുരക്ഷയെക്കുറിച്ച് ബോധവൽക്കരണവുമായി ഷാർജ മുനിസിപ്പാലിറ്റി


ഷാർജ : സ്മാർട്ട് ഉപകരണങ്ങൾ, ഇന്റർനെറ്റ് തുടങ്ങിയ സാങ്കേതികവിദ്യകൾ കുട്ടികളെ പ്രതികൂലമായി ബാധിക്കുന്നതിന്റെ പശ്ചാത്തലത്തിൽ ബോധവൽക്കരണ പരിപാടിയുമായി ഷാർജ മുനിസിപ്പാലിറ്റി. അബു ഷഗാര പാർക്കിൽ നടന്ന പരിപാടിയിൽ 18 വയസ്സിന് താഴെയുള്ള 300−ലധികം കുട്ടികളും രക്ഷാകർത്താക്കളും പങ്കെടുത്തു. 

ഇലക്ട്രോണിക് ഗെയിമുകളും സ്മാർട്ട് ഉപകരണങ്ങളും കുട്ടികളുടെ മാനസികാവസ്ഥയെ പലവിധത്തിൽ സ്വാധീനിക്കുന്നുവെന്ന് പ്രദർശനങ്ങളിലൂടെയും പരിപാടികളിലൂടെയും കാണികൾക്ക് മുന്നിൽ അവതരിപ്പിച്ചു. ഇതിനുപുറമേ അടിസ്ഥാന സുരക്ഷയെക്കുറിച്ചും വീടുകളിലെയും മറ്റും അപകടസാധ്യതകളെക്കുറിച്ചും കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വിശദീകരിച്ചുകൊടുത്തു. അപകടങ്ങൾ തടയാനുള്ള മുൻകരുതലുകളെക്കുറിച്ചും സ്വീകരിക്കേണ്ട രീതികളെക്കുറിച്ചും വിശദമാക്കുന്ന കളികളും നടന്നു. ചടങ്ങിൽ കാർട്ടൂൺ കഥാപാത്രങ്ങളെ ഉൾപ്പെടുത്തിയ ശിൽപ്പശാലയും സംഘടിപ്പിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed