സൗദി അറേബ്യയിൽ 100 നഴ്സുമാർക്ക് തൊഴിലവസരം
ദമാം : സൗദി അറേബ്യയിലെ അൽ മൊവാസാത് ആശുപത്രിയിലേക്ക് നഴ്‌സുമാരെ തിരഞ്ഞെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. നോർക്ക റൂട്ട്‌സ് മുഖേനയാണ് റിക്രൂട്ട്‌മെന്റ് നടത്തുന്നത്. 100 ഒഴിവുകളാണ് ഉള്ളത്. ബി.എസ്.സി നഴ്‌സിംഗ് അല്ലെങ്കിൽ ജി.എൻ.എം യോഗ്യതയും രണ്ട് വർഷത്തെ പ്രവൃത്തിപരിചയവുമുളള 25-35 വയസ്സുവരെ പ്രായമുള്ള വനിതകൾക്കാണ് അവസരം.
സൗദി അറേബ്യയിലെ റിയാദ്, ദമ്മാം, അൽ ഹസ, ജുബൈൽ തുടങ്ങിയ സ്ഥലങ്ങളിൽ അൽ മൊവാസത്തിന്റെ ശാഖകൾ പ്രവൃത്തിക്കുന്നുണ്ട്. 3000 റിയാൽ മാസ ശന്പളവും 750 റിയാൽ അലവൻസും ലഭിക്കും. അപേക്ഷ ലഭിക്കേണ്ടുന്ന അവസാന തീയതി ജനുവരി 25 ആണ്.
അപേക്ഷ www.norkaroots.net വെബ്‌സൈറ്റിലെ ലിങ്ക് മുഖേനയാണ് സമർപ്പിക്കേണ്ടത്. ഇന്റർവ്യൂ 28, 29 തീയതികളിൽ കൊച്ചിയിൽ നടക്കും. കൂടുതൽ വിവരങ്ങൾ നോർക്കയുടെ വെബ്‌സൈറ്റിൽ നിന്ന് ലഭ്യമാകും.

