അബു­ദാ­ബി­യി­ലെ­ പാ­ർ­ക്കു­കൾ മലി­നമാ­ക്കു­ന്നവർ­ക്കെ­തി­രെ­ കർ­ശ്ശന നടപടി­


അബുദാബി : അബുദാബിയിലെ പാർക്കുകൾ മലിനമാക്കുന്നവർക്കെതിരെ കർശ്ശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. വൻതുകയും വിഭവശേഷിയും വിനിയോഗിച്ച് സർക്കാർ പരിപാലിക്കുന്ന പാർക്കുകളിൽ പാഴ്്‍വസ്തുക്കൾ വലിച്ചെറിഞ്ഞു വികൃതമാകുന്നവരെ നിരീക്ഷിച്ചു പിടികൂടുമെന്ന് അധികൃതർ അറിയിച്ചു. 

തണുപ്പുകാലമായതോടെ പാർ‍ക്കുകളിലേക്ക് ജനങ്ങളുടെ പ്രവാഹമാണ്. കുടുംബങ്ങൾ ഒരു പകൽ മുഴുവനും രാത്രിയുടെ നല്ലൊരു ഭാഗവും പാർക്കിൽ കഴിഞ്ഞാണ്  തിരിച്ചുപോകുന്നത്. സന്ദർശകരിൽ  പലരും നഗരസഭകളുടെ ശുചിത്വ മാർഗനിർദ്ദേശങ്ങൾ‍ പാലിക്കുന്നില്ല. പാർക്കിലെ പുൽമേടുകളും മരങ്ങളും നശിപ്പിക്കുന്നവരുണ്ട്. മാലിന്യങ്ങൾ നിക്ഷേപിക്കാൻ സംവിധാനങ്ങൾ ഉണ്ടെങ്കിലും അതു പ്രയോജനപ്പെടുത്താതെ പലയിടങ്ങളിലും മാലിന്യങ്ങൾ കുന്നുകൂട്ടുന്ന വിധമാണ് ചവറുകൾ
തള്ളുന്നത്. 

പാർക്കിലെ തൊഴിലാളികൾ രാവും പകലും പണിയെടുത്തിട്ടും പല പാർക്കുകളിലും ജോലികൾ യഥാവിധം പൂർ‍ത്തിയാക്കാൻ സാധിക്കുന്നില്ല. തൊഴിലാളികൾക്ക് അധികഭാരം അടിച്ചേൽ‍പ്പിച്ചാണ് പലരും പാർക്കുകളിൽ നിന്നും തിരിച്ചുപോകുന്നത്. കാലാവസ്ഥയുടെ അനുകൂലാവസ്ഥ പ്രയോജനപ്പെടുത്തുന്നതിനാൽ അവധി ദിനങ്ങളിൽ പാർക്കുകൾ സന്ദർശകരെ കൊണ്ട് നിറയുകയാണ്. 

ചവറുകൾ നിറച്ച കവറുകൾ ഭദ്രമാക്കാതെ പാർക്കുകളിൽ തള്ളുന്നത് ഹരിതപ്രദേശങ്ങൾ നശിപ്പിക്കുന്നതിനു പുറമേ ചവറുകൾ പലയിടങ്ങളിലെക്ക് പരക്കാനും ഇടയാക്കുന്നു. ബാർബിക്യൂ തയ്യാറാക്കുന്നവർ തീ കനലുകൾ കെടുത്താതെയും കരിയായും മരച്ചുവട്ടിലിട്ടു പോകുന്നതും കണ്ടെത്തിയിട്ടുണ്ട്.

വൻതുക ചെലവിട്ടാണ് പാർക്കുകൾ ഹരിതവൽക്കരിക്കുകയും തണൽമരങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്യുന്നത്. കുട്ടികൾക്ക്  കളിക്കാനും പാചകത്തിനുമെല്ലാം
വെവ്വേറെ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ടെങ്കിലും അതൊന്നും പരിഗണിക്കാതെ പെരുമാറുകയാണ് ചെയ്യുന്നത്. പാർക്കുകളുടെ മനോഹാരിതയ്ക്കും  പ്രകൃതി
ഭംഗിക്കും ഭംഗംവരുത്തുന്ന പ്രവണത ഒഴിവാക്കണമെന്ന് അധികൃതർ അറിയിച്ചു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed