റെയിൽവേയിൽ ലഗേജ് സൂക്ഷിക്കാൻ ഇനി കൂടുതൽ പണം ചെലവാകും
ന്യൂഡൽഹി: ലഗേജ് സൂക്ഷിക്കുന്നതിന് റെയിൽവേയിൽ ഇനി കൂടുതൽ പണം ചെലവാകും. േസ്റ്റഷനുകളിലുള്ള ഇത്തരം സേവനങ്ങൾക്ക് അധികഫീസ് ഈടാക്കാൻ റെയിൽവേ ബോർഡ് ഡിവിഷണൽ റെയിൽവേ മാനേജർ(ഡി.ആർ.എം)മാർക്ക് അധികാരം നൽകിക്കഴിഞ്ഞു. പുതിയ നയത്തിൽ ഓരോ വർഷവും ഫീസ് നിരക്ക് വർധിപ്പിക്കാനും അനുവാദമുണ്ട്. രണ്ടായിരത്തിൽ നിശ്ചയിച്ച ഫീസ് നിരക്കുകൾ 2013−ലാണ് പരിഷ്‌കരിച്ചത്.
24 മണിക്കൂർ നേരത്തേക്ക് ലോക്കർ ഉപയോഗിക്കണമെങ്കിൽ 20 രൂപയാണ് നിലവിൽ നൽകേണ്ടത്. പിന്നീട് വരുന്ന ഓരോ 24 മണിക്കൂറിനും 30 രൂപ വെച്ച് നൽകണം. 2000 മുതൽ 2013 വരെ ഇത് 15 രൂപയായിരുന്നു. 24 മണിക്കൂർ സമയത്തേക്ക് ക്ലോക്ക് റൂമിന്റെ വാടക 15 രൂപയാണ് നിലവിൽ. മുന്‍പ് ഏഴുരൂപയായിരുന്നു. പിന്നീടുള്ള ഓരോ 24 മണിക്കൂറിനും 20 രൂപയാണ്. മുന്‍പ് 10 രൂപയും.
ചില നിർദിഷ്ട മണിക്കൂർ നേരത്തേക്ക് ലോക്കറുകളുടെയും ക്ലോക്ക് റൂമുകളുടെയും ഫീസ് നിരക്ക് തുറന്ന ലേലംവിളികളോടെ തീരുമാനിക്കുന്ന രീതിയും പുതിയ നയത്തിലുണ്ട്. പ്രാദേശികസാഹചര്യം കണക്കിലെടുത്ത് അതത് റെയിൽവേ മാനേജർമാർക്ക് ഇതിന് പൂർണസ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. എ വൺ അഥവാ ക്ലാസ് എ സ്േറ്റഷനുകളിലാണ് പരീക്ഷണാടിസ്ഥാനത്തിൽ ആദ്യം ഇത് നടപ്പാക്കുക.
വിനോദസഞ്ചാര സ്ഥലങ്ങളിലേക്ക് ചെറുയാത്ര നടത്തുന്നവരാണ് ക്ലോക്ക് റൂം, ലോക്കർ എന്നിവ പ്രധാനമായും ഉപയോഗിക്കുന്നത്. ചില േസ്റ്റഷനുകളിൽ ഇവയ്ക്ക് ആവശ്യക്കാരേറെയാണ്. കൂടുതൽ േസ്റ്റഷനുകളിലും ഒരുമാസംവരെ ഇത്തരത്തിൽ ലഗേജ് സൂക്ഷിക്കാൻ കഴിയും.

