യു­.എ.ഇയിൽ തൊ­ഴിൽ വി­സയ്ക്ക് നാ­ട്ടി­ലെ­ സ്വഭാ­വ സർ­ട്ടി­ഫി­ക്കറ്റ് വേ­ണം


ഷാർജ : യു.എ.ഇയിൽ തൊഴിൽ വിസ ലഭിക്കാൻ നാട്ടിൽ നിന്നുള്ള സ്വഭാവ സർട്ടിഫിക്കറ്റ് നിർബന്ധമാക്കും. രാജ്യത്ത് സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിന്റെ മുന്നോടിയായാണ് നീക്കം. അടുത്തമാസം നാല് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. യു.എ.ഇ മന്ത്രിസഭ കഴിഞ്ഞവർഷം പുറത്തിറക്കിയ ഉത്തരവ് പ്രകാരം കോർഡിനേഷൻ കമ്മിറ്റിയുടേതാണ് പുതിയ തീരുമാനം. പുതിയ തീരുമാനപ്രകാരം യു.എ.ഇയിൽ തൊഴിൽവിസയ്ക്ക് അപേക്ഷിക്കുന്നവർ ഇനി മുതൽ നാട്ടിലെ സർക്കാരും, യു.എ.ഇ വിദേശകാര്യ മന്ത്രാലയവും സാക്ഷ്യപ്പെടുത്തിയ സ്വഭാവ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടിവരും.

ഈ വർഷം ഫെബ്രുവരി നാല് മുതൽ നിബന്ധന പ്രാബല്യത്തിൽ വരും. ജന്മനാട്ടിലെ ഭരണകൂടമോ, തൊഴിൽവിസയ്ക്ക് അപേക്ഷിക്കുന്ന വ്യക്തി അഞ്ച് വർഷത്തിൽ കൂടുതൽ താമസിക്കുന്ന രാജ്യത്തെ സർക്കാരോ ആണ് സ്വഭാവ സർട്ടിഫിക്കറ്റ് നൽകേണ്ടത്. യു.എ.ഇ നിവാസികളുടെ സുരക്ഷയും സമാധാനവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കോർഡിനേഷൻ കമ്മിറ്റി വ്യക്തമാക്കി. അതേസമയം സന്ദർശകവിസയ്ക്കും, ടൂറിസ്റ്റ് വിസയ്ക്കും സ്വഭാവ സർട്ടിഫിക്കറ്റ് ആവശ്യമില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed