'ലുലു വാലി ദീവാലി' ആഘോഷങ്ങൾക്ക് തുടക്കമായി; നവംബർ 8 വരെ ആഘോഷങ്ങൾ നീണ്ടുനിൽക്കും


പ്രദീപ് പുറവങ്കര

മനാമ: ലുലു ഹൈപ്പർമാർക്കറ്റിന്റെ വാർഷിക ദീപാവലി ആഘോഷമായ 'ലുലു വാലി ദീവാലി' (LuLu Wali Diwali) ദാന മാളിൽ ആരംഭിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ സ്ഥാനപതി എച്ച്.ഇ. ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് ആഘോഷങ്ങളുടെ ഔദ്യോഗിക ഉദ്ഘാടനം നിർവ്വഹിച്ചു. നവംബർ 8 വരെ നീണ്ടുനിൽക്കുന്ന ഈ ഉൽസവത്തിൽ പരമ്പരാഗത വിഭവങ്ങൾ, ദീപാവലി അലങ്കാര വസ്തുക്കൾ, വസ്ത്രങ്ങൾ എന്നിവയിൽ ആകർഷകമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നത്.

ചടങ്ങിൽ ലുലു റീട്ടെയിൽ ഡയറക്ടർ ജുസർ രൂപവാല, ഇന്ത്യൻ സാമൂഹിക പ്രമുഖർ, വിവിധ സംഘടന പ്രതിനിധികൾ, ലുലു മാനേജ്‌മെന്റ് ഭാരവാഹികൾ എന്നിവർ ചേർന്ന് സ്ഥാനപതിയെ സ്വീകരിച്ചു. 65-ലധികം പരമ്പരാഗത ഇന്ത്യൻ മധുരപലഹാരങ്ങളും 20-ലധികം വകഭേദങ്ങളിലുള്ള നംകീനുകളും ദീപാവലിയോട് അനുബന്ധിച്ച് ലുലുവിൽ ലഭ്യമാക്കിയിട്ടുണ്ട്. കോർപ്പറേറ്റ്, വ്യക്തിഗത സമ്മാനങ്ങൾക്കായി പ്രത്യേക ഗിഫ്റ്റ് ഹാംപറുകളും തോരണങ്ങൾ, മൺവിളക്കുകൾ (ചിരാതുകൾ), രംഗോലി സ്റ്റിക്കറുകൾ എന്നിവയടങ്ങിയ ഹോം ഡെക്കർ ഉൽപ്പന്നങ്ങളും ഒരുക്കിയിട്ടുണ്ട്.

കുടുംബാംഗങ്ങൾക്കായി ഏറ്റവും പുതിയ ഡിസൈനുകളിലുള്ള പരമ്പരാഗത വസ്ത്രശേഖരവും (Ethnic Wear) ദീപാവലി സ്പെഷ്യൽ ഓഫറുകളോടെ ലഭ്യമാണ്. ദീപാവലി ആഘോഷങ്ങളുടെ ആവേശം ഒട്ടും ചോരാതെ മാതൃരാജ്യത്തെ ഓർമ്മിപ്പിക്കുന്ന രീതിയിൽ ലുലു ഈ പരിപാടി ഒരുക്കിയത് അഭിനന്ദനാർഹമാണെന്ന് ഇന്ത്യൻ സ്ഥാനപതി എച്ച്.ഇ. ഡോ. പ്രദീപ് സിംഗ് രാജ്പുരോഹിത് പറഞ്ഞു.


article-image

asssaas

article-image

dssdsasa

article-image

asassaas

article-image

asasas

article-image

dfdsdsds

article-image

dfsdsds

article-image

asasdas

article-image

dsdsdsds

You might also like

  • Lulu Exchange
  • Straight Forward

Most Viewed