ചേരാനെല്ലൂർ അപകടം: അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; 'പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ല'
ഷീബ വിജയൻ
കൊച്ചി: ചേരാനെല്ലൂരിൽ 17 കാരൻ ഓടിച്ച ആഡംബര കാർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ച സംഭവത്തിൽ പിതാവായ അഡീഷണൽ ജഡ്ജിയുടെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞു. അറസ്റ്റിനെതിരെ ജഡ്ജി നൽകിയ മുൻകൂർ ജാമ്യാപേക്ഷയിലാണ് സിംഗിൾ ബെഞ്ചിന്റെ നിർണായക ഇടക്കാല ഉത്തരവ്. കേസിൽ പൊതുബോധത്തിന് കീഴ്‌പ്പെടാനാകില്ലെന്നും, നിയമം അനുസരിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂവെന്നും ഹർജി പരിഗണവേ കോടതി വ്യക്തമാക്കി.
ഒരു ജുഡീഷ്യൽ ഓഫീസറായ അദ്ദേഹം അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുന്നുണ്ടെന്നും ചോദ്യം ചെയ്യലിന് ഹാജരായെന്നും കോടതി ചൂണ്ടിക്കാട്ടി. നാലു മണിക്കൂറോളം ജഡ്ജിയെ ചോദ്യം ചെയ്തതിനെയും ഹൈക്കോടതി ചോദ്യം ചെയ്തു. എന്നാൽ ജഡ്ജി അപകടസ്ഥലത്തുണ്ടായിരുന്നുവെന്നും തെളിവ് നശിപ്പിച്ചുവെന്നും മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം കോടതിയിൽ വാദിച്ചു. മകൻ വാഹനം എടുത്തുകൊണ്ടു പോയത് അറിഞ്ഞില്ലെന്നാണ് ജഡ്ജി ക്രൈംബ്രാഞ്ചിനോട് വിശദീകരിച്ചത്. പിതാവ് എന്ന നിലയിലാണ് താൻ പൊലീസ് സ്റ്റേഷനിൽ പോയതെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
qwwqqw

