പിഎസ്‌സി തട്ടിപ്പ്: ഒളിവിൽ കഴിയുന്ന അഡീഷണൽ സെക്രട്ടറിക്കായി വലവിരിച്ച് ക്രൈംബ്രാഞ്ച്; സംസ്ഥാനം വിടാതിരിക്കാൻ ജാഗ്രത!
ഷീബ വിജയൻ
തിരുവനന്തപുരം: പിഎസ്‌സി പരീക്ഷ ക്രമക്കേടിൽ ഒളിവിൽ കഴിയുന്ന പ്രതിയായ അഡീഷണൽ സെക്രട്ടറി ആർ. ഹരിക്കായി അന്വേഷണം ഊർജിതമാക്കി ക്രൈംബ്രാഞ്ച് സംഘം. ഇയാൾ സംസ്ഥാനം വിടാൻ സാധ്യതയുള്ളതിനാൽ അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ് ക്രൈം ബ്രാഞ്ച്. ഇന്നലെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച പിഎസ്‌സി ചെയർമാനെ വീണ്ടും ചോദ്യം ചെയ്യുന്നതിൽ മൊഴികൾ പരിശോധിച്ച ശേഷമാകും തീരുമാനം. ക്രൈം ബ്രാഞ്ച് രജിസ്റ്റർ ചെയ്തിട്ടുള്ള മറ്റ് പരീക്ഷ ക്രമക്കേടുകൾ സംബന്ധിച്ചും അന്വേഷണം നടന്നുവരുകയാണ്.
പിഎസ്‌സി പരീക്ഷയിൽ ക്രമക്കേട് നടന്ന ആസൂത്രണബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതലയുണ്ടായിരുന്ന മുൻ ഡെപ്യൂട്ടി സെക്രട്ടറി പി. സതീഷിനെയാണ് ക്രൈം ബ്രാഞ്ച് ആദ്യം അറസ്റ്റ് ചെയ്തത്. ഹൈക്കോടതി കടുപ്പിച്ചതോടെയാണ് എസ്‌ഐടിയും നടപടി ശക്തമാക്കിയത്. കോഴിക്കോട്ടെ വീട്ടിൽ നിന്നാണ് സതീഷിനെ അറസ്റ്റ് ചെയ്തത്. ആസൂത്രണ ബോർഡ് നിയമന പരീക്ഷയുടെ മൂല്യനിർണയ ചുമതലയായിരുന്നു സതീഷിനും ഹരിക്കും. സതീഷ് കഴിഞ്ഞ വർഷം വിരമിച്ചു. ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകൾ ഓൺ സ്ക്രീൻ വഴി ആയിരുന്നു മൂല്യനിർണയം നടത്തിയിരുന്നത്. ഇതിലാണ് 58 മാർക്കിന്റെ 10 ചോദ്യങ്ങൾ ഒഴിവാക്കിയത്. ഇതിൽ ഗുരുതര വീഴ്ച കണ്ടെത്തിയതിനാണ് ഇരുവരെയും പ്രതി ചേർത്തത്.
dsddsdsfdfs

