ബഹ്‌റൈൻ വൃക്ഷത്തൈ നടീൽ വാരത്തിൽ പതിനായിരത്തിലധികം തൈകൾ നട്ടു;രാജ്യവ്യാപകമായി സംഘടിപ്പിച്ച പദ്ധതിയിൽ വൻ പങ്കാളിത്തം
പ്രദീപ് പുറവങ്കര
മനാമ: ബഹ്‌റൈനിൽ ഈ വർഷത്തെ വൃക്ഷത്തൈ നടീൽ വാരത്തോടനുബന്ധിച്ച് (Tree Week) രാജ്യത്തുടനീളം പതിനായിരത്തിലധികം തൈകൾ നട്ടതായി മുൻസിപ്പാലിറ്റി കാര്യ മന്ത്രാലയ അണ്ടർസെക്രട്ടറിയും ട്രീ വീക്ക് ഓർഗനൈസിംഗ് കമ്മിറ്റി ചെയർമാനുമായ എഞ്ചി. ഷെയ്ഖ് മുഹമ്മദ് ബിൻ അഹമ്മദ് അൽ ഖലീഫ അറിയിച്ചു. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ, പൊതുജനങ്ങൾ എന്നിവരുടെ പങ്കാളിത്തത്തോടെയാണ് പരിപാടി വിജയകരമായി പൂർത്തിയാക്കിയത്.
കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫ തുടക്കമിട്ട ട്രീ വീക്കിന്റെ ഭാഗമായി സ്‌കൂളുകൾ, ആരോഗ്യ കേന്ദ്രങ്ങൾ, ഹൗസിംഗ് സിറ്റികൾ, യൂത്ത് സെന്ററുകൾ എന്നിവിടങ്ങളിൽ തൈകൾ നടീൽ പ്രവൃത്തനങ്ങൾ നടന്നു. കൂടാതെ തൈകൾ സൗജന്യമായി വിതരണം ചെയ്യുകയും, നാല് പ്രധാന ഗവർണറേറ്റുകളിലെ ഷോപ്പിംഗ് മാളുകൾ കേന്ദ്രീകരിച്ച് കാർഷിക ബോധവൽക്കരണ വർക്ക്‌ഷോപ്പുകളും ഇന്ററാക്ടീവ് പ്ലാറ്റ്‌ഫോമുകളും സംഘടിപ്പിക്കുകയും ചെയ്തു.
പച്ചപ്പ് വർദ്ധിപ്പിക്കുന്നതിനും പരിസ്ഥിതി സംരക്ഷണത്തിനുമുള്ള പൊതുജനങ്ങളുടെ വർദ്ധിച്ചുവരുന്ന പങ്കാളിത്തത്തെ ഷെയ്ഖ് മുഹമ്മദ് പ്രശംസിച്ചു. ഹരിത വിസ്തൃതി വികസിപ്പിക്കുന്നതിനും 2060-ഓടെ രാജ്യത്ത് കാർബൺ ന്യൂട്രാലിറ്റി (Carbon Neutrality) കൈവരിക്കാനുമുള്ള ബഹ്‌റൈന്റെ ദേശീയ ലക്ഷ്യങ്ങൾക്ക് ഈ പദ്ധതി വലിയ കരുത്തേകുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
fsdfss

