മനാമ സെൻട്രൽ ബസ് സ്റ്റേഷൻ അത്യാധുനിക രീതിയിൽ വികസിപ്പിക്കുന്നു


പ്രദീപ് പുറവങ്കര

മനാമ: മനാമ സെൻട്രൽ ബസ് സ്റ്റേഷൻ സ്വകാര്യ പങ്കാളിത്തത്തോടെ അത്യാധുനിക രീതിയിൽ പുനർവികസിപ്പിക്കാൻ തീരുമാനം. ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബിൻ അബ്ദുള്ള അൽ ഖലീഫയുടെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ സമിതിയുടെ 320-ാമത് യോഗത്തിലാണ് ഗതാഗത, ടെലികമ്മ്യൂണിക്കേഷൻ മന്ത്രാലയം സമർപ്പിച്ച നിർദേശത്തിന് അംഗീകാരം നൽകിയത്. യാത്രക്കാരുടെ ശേഷിയും സേവന നിലവാരവും ഉയർത്തുന്നത് ലക്ഷ്യമിട്ടാണ് പദ്ധതി. എയർകണ്ടീഷൻ ചെയ്ത കാത്തിരിപ്പ് കേന്ദ്രം, ഇലക്ട്രിക് വാഹന ചാർജിംഗ് പോയിന്റുകൾ ഉൾപ്പെടുന്ന ഷേഡുള്ള പാർക്കിംഗ്, കൂടുതൽ ബസ് ലെയ്‌നുകൾ, കൂടുതൽ എൻട്രി-എക്‌സിറ്റ് പോയിന്റുകൾ എന്നിവ നവീകരണത്തിന്റെ ഭാഗമായി ഒരുക്കും.

2027-ലെ ജിയോസ്പേഷ്യൽ നോളജ് ഇൻഫ്രാസ്ട്രക്ചർ ഇൻഡക്സിൽ ബഹ്‌റൈന് മികച്ച റാങ്കിംഗ് നേടുന്നതിനായുള്ള ഒരുക്കങ്ങളും അൽ മസാറെ സ്ട്രീറ്റിലെ സുരക്ഷാ നവീകരണ പഠനങ്ങളും യോഗത്തിൽ വിലയിരുത്തി. കൂടാതെ ദേശീയ വൃക്ഷത്തൈ നടീൽ വാരത്തിൽ ഗുദൈബിയ പാലസിൽ തൈ നട്ടുതുടങ്ങിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ ഹിസ് റോയൽ ഹൈനസ് പ്രിൻസ് സൽമാൻ ബിൻ ഹമദ് അൽ ഖലീഫയുടെ പരിസ്ഥിതി പ്രതിബദ്ധതയെ സമിതി അഭിനന്ദിച്ചു. ഫോർബ്‌സ് മിഡിൽ ഈസ്റ്റിന്റെ 2026-ലെ ഗവൺമെന്റ് മേഖലയിലെ മുൻനിര സുസ്ഥിരതാ നേതാക്കളുടെ പട്ടികയിൽ ഇടംപിടിച്ച എണ്ണ, പരിസ്ഥിതി മന്ത്രിയെ ചടങ്ങിൽ അഭിനന്ദിച്ചു.

ബഹ്‌റൈൻ ഇന്റർനാഷണൽ എയർപോർട്ടിൽ ആരംഭിച്ച ഇലക്ട്രിക് ടാക്സി പൈലറ്റ് പ്രോജക്റ്റ്, പുതിയ ബഹ്‌റൈൻ പോസ്റ്റ് ബ്രാഞ്ച്, മുൻസിപ്പാലിറ്റി കാര്യ-പരിസ്ഥിതി കൗൺസിലുകളുടെ പുതിയ ഡിജിറ്റൽ സേവനങ്ങൾ എന്നിവയെ യോഗം സ്വാഗതം ചെയ്തു. മൽക്കിയ തീരദേശ പ്ലാനിംഗ് പൂർത്തിയാക്കിയ നഗരാസൂത്രണ അതോറിറ്റിയെയും സമിതി പ്രശംസിച്ചു. വരാനിരിക്കുന്ന ക്യാമ്പിംഗ് സീസണിന് മുന്നോടിയായി ക്യാമ്പിംഗ് മേഖലകളിലെ ശുചീകരണ പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കാനും, സർക്കാർ ഭൂമിയിലെ അനധികൃത കയ്യേറ്റങ്ങൾ കർശനമായി ഒഴിപ്പിക്കാനും ഉപപ്രധാനമന്ത്രി ഷെയ്ഖ് ഖാലിദ് ബന്ധപ്പെട്ട മന്ത്രാലയങ്ങൾക്ക് നിർദേശം നൽകി.

#BahrainNews #ManamaBusStation #BahrainInfrastructure #4PMNews

article-image

asdsdsdfs

You might also like

  • Lulu Exchange
  • Straight Forward

Most Viewed