പ്രായപൂർത്തിയാകാത്ത മകൻ ഓടിച്ച സ്കൂട്ടറിടിച്ച് അപകടം: 29 ലക്ഷം രൂപ പിതാവിൽ നിന്ന് ഈടാക്കാൻ കോടതി ഉത്തരവ്!


ഷീബ വിജയൻ


കൊച്ചി: പതിനാറുകാരനായ മകൻ ഓടിച്ച സ്കൂട്ടർ ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ച കേസിൽ ഇൻഷുറൻസ് കമ്പനി നൽകുന്ന 29 ലക്ഷം രൂപ വാഹന ഉടമയായ പിതാവിൽ നിന്ന് തിരിച്ചുപിടിക്കാൻ മൂവാറ്റുപുഴ മോട്ടർ ആക്സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണൽ (MACT) ഉത്തരവിട്ടു. 2023 ഒക്ടോബറിലായിരുന്നു കേസിനാസ്പദമായ സംഭവം. തോട്ടക്കര ശിവക്ഷേത്രത്തിന് സമീപം റോഡരികിലൂടെ നടന്നു പോകുകയായിരുന്ന എം.എം. ജേക്കബ് (59) ആണ് അമിതവേഗതയിലെത്തിയ സ്കൂട്ടറിടിച്ച് മരണപ്പെട്ടത്.

ഡ്രൈവിങ് ലൈസൻസ് ഇല്ലാത്ത പ്രായപൂർത്തിയാകാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിലൂടെ ഉടമ മോട്ടർ വാഹന നിയമവും ഇൻഷുറൻസ് വ്യവസ്ഥകളും ലംഘിച്ചതായി കോടതി കണ്ടെത്തുകയായിരുന്നു. മരിച്ച ജേക്കബിന്റെ കുടുംബത്തിന് നഷ്ടപരിഹാരമായി 21,96,000 രൂപയും എട്ടു ശതമാനം പലിശയും കോടതി ചെലവും അടക്കം 29 ലക്ഷം രൂപ ഇൻഷുറൻസ് കമ്പനി നൽകണം. ഈ തുക മുഴുവനായി സ്കൂട്ടർ ഉടമയായ ബിനോയ് ജോണിൽ നിന്ന് ഈടാക്കാൻ ട്രൈബ്യൂണൽ ജഡ്ജി കെ.എൻ. ഹരികുമാർ ഇൻഷുറൻസ് കമ്പനിക്ക് അനുമതി നൽകി.

article-image

dgrdg

You might also like

  • Lulu Exchange
  • Straight Forward

Most Viewed