സാലിക്കിന് വാറ്റ് ബാധകമല്ല
ദുബൈ : സാലിക്കിന് വാറ്റ് ബാധകമല്ല. ദുബൈ റോഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർ.ടി.എ) യാണ് ഇക്കാര്യം അറിയിച്ചത്. ഓൺലൈനായും കടകളിൽനിന്നും വാങ്ങുന്ന സാലിക്ക് ടാഗുകൾക്കും കാർഡുകൾക്കും വാറ്റ് ഈടാക്കുകയില്ലെന്ന് അധികൃതർ വ്യക്തമാക്കി. കടകളിൽനിന്ന് സാലിക്ക് ടാഗുകളും റീചാർജ് കാർഡുകളും വാങ്ങുന്പോൾ വാറ്റ് ഈടാക്കുന്നുവെന്ന ഉപഭോക്താക്കളുടെ പരാതിയെതുടർന്നാണ് അധികൃതർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.
പെട്രോൾ േസ്റ്റഷനുകളിൽനിന്നും സൂപ്പർമാർക്കറ്റുകളിൽനിന്നും മറ്റും ഇത്തരത്തിൽ സാലിക്ക് ടാഗോ, റീചാർജ് കാർഡോ വാങ്ങുന്പോൾ അഞ്ചുശതമാനം വാറ്റ് നിരക്ക് ഈടാക്കിയിട്ടുണ്ടെങ്കിൽ പണം തിരിച്ച് ആവശ്യപ്പെടാമെന്നും മെട്രോ, ബസ്, ടാക്സി തുടങ്ങിയ പൊതുഗതാഗത സംവിധാനങ്ങൾക്കും വാറ്റ് ബാധകമല്ലെന്നും ആർ.ടി.എ വിശദീകരിച്ചു.
അതേസമയം വാറ്റിനായി ഇനിയും രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾക്കായി രജിസ്ട്രേഷൻ നടപടികൾ തുടരുന്നുണ്ടെന്ന് ഫെഡറൽ ടാക്സ് അതോറിറ്റി അറിയിച്ചു. ഇനിയും രജിസ്റ്റർ ചെയ്യാത്ത സ്ഥാപനങ്ങൾ പിഴയും നിയമനടപടികളും ഒഴിവാക്കാൻ ഉടൻ തന്നെ രജിസ്ട്രേഷൻ പൂർത്തിയാക്കണമെന്നും കൃത്യമായ വിവരങ്ങൾ ഉൾപ്പെടുത്തി അപേക്ഷ സമർപ്പിച്ച് ടാക്സ് രജിസ്ട്രേഷൻ നന്പർ ലഭ്യമാക്കണമെന്നും ഫെഡറൽ ടാക്സ് അതോറിറ്റിയുടെ വെബ്സൈറ്റ് വഴി 24 മണിക്കൂറും രജിസ്ട്രേഷനുള്ള സൗകര്യമുണ്ടെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.

