വാറ്റ് : റീച്ചാർജ്​ കൂപ്പണുകൾക്ക് അധിക തുക ഈടാക്കരുതെന്ന് ടെലികോം കന്പനികൾ


ദുബൈ : യു.എ.ഇയിൽ റീച്ചാർജ് കൂപ്പണുകളുടെ വിലയിൽ നിന്ന് ഒരു ഫിൽസ് പോലും അധികം വാങ്ങരുതെന്ന് ടെലികോം കന്പനികൾ. പ്രീപെയ്ഡ് കാർഡ് വാങ്ങുന്നവരിൽ നിന്ന് അഞ്ച് ശതമാനം വാറ്റ് കൂടി ഈടാക്കിയെന്ന പരാതിയെ തുടർന്നാണ് യു.എ.ഇയിലെ ടെലികോം കന്പനികളായ ഇത്തിസലാത്തും ഡുവും ഇക്കാര്യം വ്യക്തമാക്കിയത്. അധിക തുക നൽകി കാർഡ് വാങ്ങി ഫോൺ ചെയ്യവെ വീണ്ടും നികുതി ഈടാക്കപ്പെട്ടുവെന്ന് സോഷ്യൽ മീഡിയകളിലും ആരോപണം ഉയർന്നിരുന്നു.

ടെലികോം സേവനത്തിന് വാറ്റ് ബാധകമാണ്. എന്നാൽ അത് ഈടാക്കേണ്ടത് കച്ചവടക്കാർ നേരിട്ടല്ല. പോസ്റ്റ് പെയ്ഡ് ഉപഭോക്താക്കളുടെ മാസാന്ത ബില്ലിൽ വാറ്റ് ഉൾപ്പെടുത്തും. പ്രീപെയ്ഡ് വരിക്കാർ ഓരോ തവണ വിളിക്കുന്പോഴും ഉപയോഗിച്ച തുകയ്ക്ക് അനുസൃതമായി മാത്രം വാറ്റ് ഇടാക്കും. ഉദാഹരണത്തിന് നൂറു രൂപ വിലയുള്ള കാർഡ് വാങ്ങാൻ നികുതി ചേർത്ത് 105 ദിർഹം നൽകേണ്ടതില്ല. 10 ദിർഹം നിരക്ക് വരുന്നത്ര ഫോണോ ഡാറ്റയോ ഉപയോഗിച്ചാൽ 50 ഫിൽസ് വാറ്റ് ആയി ഈടാക്കും. ഫോണിലെ ബാലൻസ് ഉപയോഗിച്ച് എസ്.എം.എസ് മുഖേന സംഭാവന നൽകിയാലോ റോമിംഗ് സേവനത്തിനോ വാറ്റ് ഈടാക്കുന്നതല്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed